പ്രധാനമന്ത്രി പവലയിൻ സന്ദർശിച്ചു

ദോഹ: ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച 'മിലിപോൾ ഖത്തർ 2026' പ്രദർശനം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി സന്ദർശിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഒപ്പമുണ്ടായിരുന്നു.

ആഭ്യന്തര സുരക്ഷ, പ്രതിരോധ മേഖലകളിൽ അന്താരാഷ്ട്ര കമ്പനികളും സ്ഥാപനങ്ങളും അവതരിപ്പിച്ച ഏറ്റവും പുതിയ സുരക്ഷാ ഉപകരണങ്ങൾ, നൂതന സാങ്കേതിക സംവിധാനങ്ങൾ എന്നിവ പ്രധാനമന്ത്രി നോക്കികണ്ടു.

ആധുനിക സുരക്ഷാ സംവിധാനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും, അവയുടെ പ്രവർത്തന രീതികളെക്കുറിച്ചും, സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയും ശേഷിയും വർധിപ്പിക്കുന്നതിൽ ഇവയുടെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി.

എക്സിബിഷൻ പവലിയനിൽ വെച്ച് 'വതൻ' സൈനികാഭ്യാസ പ്രകടനത്തിന്റെ ആറാം പതിപ്പും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - Prime Minister visited the pavilion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.