നസീം മെഡിക്കൽ സെൻറർ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ രോഗിയെ പരിശോധിക്കുന്നു
Posted On
date_range Updated On
date_range നസീം മെഡിക്കൽ സെൻറർ സൗജന്യ മെഡിക്കൽ ക്യാമ്പ്
ദോഹ: ലോക പ്രമേഹദിന ഭാഗമായി എല്ലാവർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നസീം മെഡിക്കൽ സെൻററിെൻറ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി.
അൽ റയാൻ, അൽ വക്റ, സി റിങ് തുടങ്ങിയ ശാഖകളിൽ സംഘടിപ്പിച്ച ക്യാമ്പിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. ബ്ലഡ് ഷുഗർ ചെക്കപ്, നേത്ര വിദഗ്ധരുടെ കൺസൽട്ടേഷൻ, ഫിസിക്കൽ എക്സാമിനേഷൻ, ജനറൽ പ്രാക്ടീഷനേഴ്സ് കൺസൽട്ടേഷൻ എന്നിവ ക്യാമ്പിെൻറ ഭാഗമായി സൗജന്യമായിരുന്നു. നസീം മെഡിക്കൽ സെൻററിലെ മികച്ച ഡോക്ടർമാരുടെ സംഘം നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.