ദോഹ: പ്രവാസലോകത്തെ കായികപ്രേമികൾക്ക് ഫുട്ബാൾ വിരുന്നൊരുക്കി ഖത്തർ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ മൊയ്തീൻ ആദൂർ മെമ്മോറിയൽ ഫുട്ബാൾ ലീഗ് മത്സരത്തിൽ മഞ്ചേശ്വരം മണ്ഡലം ജേതാക്കളായി. ദോഹ മുഐതർ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനലിൽ കാഞ്ഞങ്ങാടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.
ജില്ല പ്രസിഡൻറ് ലുക്മാൻ തളങ്കര, സംസ്ഥാന വൈസ് പ്രസിഡൻറ് ആദം കുഞ്ഞി, ജില്ല ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല, സിദ്ദീഖ് മണിയംപാറ എന്നിവർ ട്രോഫികളും മെഡലും സമ്മാനിച്ചു. ടൂർണമെൻറിന്റെ ഉദ്ഘാടനം കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ്.എം.എ. ബഷീറും സംസ്ഥാന പ്രസിഡൻറ് ഡോ. അബ്ദുസ്സമദും നിർവഹിച്ചു. മികച്ച കളിക്കാരനായി സർഫു മഞ്ചേശ്വരത്തെയും ഗോൾകീപ്പറായി കാഞ്ഞങ്ങാട് ടീമിലെ സുഹൈബിനെയും ഡിഫൻഡറായി മഞ്ചേശ്വരം ടീമിലെ സജ്ജാദ്, ഗോൾഡൻ ബാളിന് ഷാനിഫർ എന്നിവരെ തെരഞ്ഞെടുത്തു. പരിപാടിയിൽ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഫൈസൽ ഹംസയെ അനുമോദിച്ചു.
കെ.എം.സി.സി ജനറൽ സെക്രട്ടറി സലിം നാലകത്ത്, ട്രഷറർ ഹുസൈൻ, അൻവർ ബാബു, ബഷീർ ടി.കെ, താഹിർ, വി.ടി.എം. സാദിഖ്, ഷമീർ പട്ടാമ്പി, കെ.എസ്. മുഹമ്മദ് കുഞ്ഞി, എം.ടി.പി. മുഹമ്മദ് കുഞ്ഞി, ബഷീർ എം.വി, സാദിഖ് പാക്യാര, കാദർ ഉദുമ, ശംസുദ്ദീൻ ഉദിനൂർ, ഐ.സി.ബി.എഫ് പ്രതിനിധി മുഹമ്മദ് കുഞ്ഞി, എൻ.എ. ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. ടൂർണമെൻറ് ജില്ല ഭാരവാഹികളായ നാസർ കൈതക്കാട്, മുഹമ്മദ് കെ.ബി ബായാർ, അഷ്റഫ് ആവിയിൽ, സാദിഖ് കെ.സി, മൊയ്തു ബേക്കൽ, ഷാനിഫ് പൈക്ക, സഗീർ ഇരിയ, സ്പോർട്സ് വിങ് പ്രതിനിധികളായ ഹാരിസ് ചൂരി, റഹീം ഗ്രീൻലാൻഡ്, അബി മർശാദ്, അബ്ദുറഹ്മാൻ എരിയാൽ, മൻസൂർ തൃക്കരിപ്പൂർ, സാബിത് തുരുത്തി, ശാക്കിർ കാപ്പി, ഷഫീഖ് ചെങ്കള, ബഷീർ കെ.എഫ്.സി, നുഹ്മാൻ തളങ്കര, ആബിദ് ഉദിനൂർ, റസാഖ് കല്ലട്ടി, ഹാരിസ് എരിയാൽ, മാക് അടൂർ, മൻസൂർ കെ.സി, അൻവർ കാഞ്ഞങ്ങാട്, സലാം ഹബീബി, അൻവർ കാടങ്കോട്, മുസ്തഫ തെക്കെകാട് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.