ദോഹ: 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിെൻറ സുരക്ഷ സംബന്ധ ിച്ച കാര്യങ്ങൾക്കായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയവും അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്.ബി.ഐ) സഹകരിക്കുന്നു. 2022 ഫിഫ ലോകകപ്പിന് മികച്ച സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇൗ മേഖലയിലെ എഫ്.ബി.െഎയുടെ പരിചയവും സംവിധാനങ്ങളും ഉപയോഗിക്കുകയാണ് ലക്ഷ്യം. ലോകകപ്പ് ആതിഥേയത്വം സുരക്ഷിതമാക്കുന്നതിന് സംഭാവന നല്‍കുകയെന്നത് ആഭ്യന്തരമന്ത്രാലയത്തിെൻറ 2018-2022 കർമപദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും സംയുക്തമായി ദുരന്തനിവാരണ പരിശീലന കോഴ്സ് കഴിഞ്ഞ ദിവസം തുടങ്ങിയിട്ടുണ്ട്. വിവിധ വകുപ്പുകളില്‍നിന്നുള്ള 43 ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയുള്ള പരിശീലനം അഞ്ചു ദിവസം തുടരും. 2022 ഫിഫ ലോകകപ്പിനു മുന്നോടിയായുള്ള തയാറെടുപ്പുകളുടെ ഭാഗമായിക്കൂടിയാണ് പരിശീലന കോഴ്സ്. പ്രധാന സുരക്ഷാപ്രതിസന്ധികളെയും അടിയന്തര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അറിവും നൈപുണ്യവും പരസ്പരം കൈമാറും. അപകടസാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുക, സാഹചര്യങ്ങള്‍ സജ്ജമാക്കുക, അവ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുക എന്നിവയും ലക്ഷ്യമാണ്. 2022 ഫിഫ ലോകകപ്പിനായുള്ള സുരക്ഷാപദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഫീല്‍ഡ് മിഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഈ കോഴ്സില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. കോഴ്സ് സുപ്രധാനമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പ്ലാനിങ് ആൻഡ് ക്വാളിറ്റി വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ റഹ്മാന് മാജിദ് അല്‍സുലൈതി പറഞ്ഞു. ലോകകപ്പ് ഉൾപ്പെടെ സുപ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ഖത്തര്‍ ആതിഥ്യം വഹിക്കുന്ന സാഹചര്യത്തിലും ഇത് സുപ്രധാനമാണ്. ഏതുതരത്തിലുമുള്ള അപകടസാധ്യതകളെയും നേരിടുന്നതില്‍ ആഭ്യന്തര മന്ത്രാലയം സജ്ജമാണ്. സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ദൗത്യത്തെ അടിസ്ഥാനമാക്കി ഈ ടൂര്‍ണമെൻറില്‍ ഉണ്ടാകാനിടയുള്ള ഭീഷണികളെയും അപകടസാധ്യതകളെയും നേരിടാന്‍ ആഭ്യന്തരമന്ത്രാലയം പൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.