Posted On
date_range Updated On
date_range മുഹമ്മദ് ഹസൻ ജാബിർ അൽജാബിർ ഇന്ത്യയിലെ പുതിയ ഖത്തർ അംബാസഡർ
ദോഹ: മുഹമ്മദ് ഹസൻ ജാബിർ അൽ ജാബിറിനെ ഇന്ത്യയിലെ പുതിയ ഖത്തർ അംബാസഡറായി നിയമിച്ചു. പുതിയ ഇന്ത്യൻ അംബാസഡറെ നിയമിക്കുന്ന കാര്യം 2023ലെ നമ്പർവൺ അമീരി തീരുമാനമായി ഞായറാഴ്ച അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി പുറപ്പെടുവിച്ചു. മലേഷ്യയിലെ പുതിയ അംബാസഡറായി സലാഹ് മുഹമ്മദ് അബ്ദുല്ല അൽ സുറൂറിനെ നിയമിച്ചു. അഹ്മദ് സഅദ് നാസർ അബ്ദുല്ല അൽഹുമൈദിയാണ് ഫിലിപ്പീൻസിലെ പുതിയ അംബാസഡർ. തീരുമാനങ്ങൾ പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.