പരിസ്ഥിതി നിയമലംഘകർക്കെതിരെ നടപടിയുമായി മന്ത്രാലയം

ദോഹ: പരിസ്ഥിതി, പൊതു ശുചിത്വ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ചാണ് നിയമലംഘകർക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങുന്നത്. നമ്മുടെ ബീച്ചുകളും പരിസ്ഥിതിയും വൃത്തിയായി പരിപാലിക്കേണ്ട ചുമതല നമ്മുടേതാണെന്നും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പ്രവൃത്തികൾ അനുവദിക്കില്ലെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. പൊതുശുചിത്വ നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ഗ്രില്ലിങ്ങിനായി കരിപോലെയുള്ള വസ്തുക്കൾ നേരിട്ട് മണലുകളിൽ നിക്ഷേപിക്കരുതെന്നും ഉപയോഗം കഴിഞ്ഞാൽ അതിനായി സ്ഥാപിച്ച കണ്ടെയ്നറുകളിൽ നിക്ഷേപിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, കോർണിഷിൽ നടന്ന ഈദാഘോഷത്തിൽ പരിസ്ഥിതി ബോധവത്കരണത്തിെൻറ ഭാഗമായി തിമിംഗല സ്രാവിെൻറ കൂറ്റൻ ബലൂൺ തെരഞ്ഞെടുത്തതിൽ സംഘാടകർക്ക് നന്ദി അറിയിക്കുന്നതായും മന്ത്രാലയം ട്വീറ്റ് ചെയ്തു.

Tags:    
News Summary - Ministry takes action against violators of environmental laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.