ദോഹ: ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ വഴി നിക്ഷേപം നടത്തുന്നതിന്റെ അപകടമുന്നറിയിപ്പുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. രജിസ്ട്രേഷനോ ആവശ്യമായ രേഖകളോ പരിശോധിക്കാതെ, രാജ്യത്ത് നിക്ഷേപം വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുമായി ഖത്തറിലെ പൗരന്മാരും താമസക്കാരും ഇടപാട് നടത്താൻ പാടില്ല. ഇത്തരം ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായി നിക്ഷേപകർ സഹകരിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകുന്നു.ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ ഫണ്ട് ശേഖരിക്കുകയോ കൺസൽട്ടേഷനുകൾ നൽകുകയോ ചെയ്യുന്നത് നിയമലംഘനമാണ്. ഇത്തരം സ്ഥാപനങ്ങളുമായി ഇടപഴകുന്നത് നിക്ഷേപകരെ നിയമപരവും സാമ്പത്തികവുമായ അപകടങ്ങളിലേക്ക് തള്ളിവിടും.
നിയമപരമായ രേഖകളുടെയും വാണിജ്യ രജിസ്ട്രേഷന്റെയും സാധുത പരിശോധിക്കാതെ നിക്ഷേപപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ല. നിക്ഷേപാവസരങ്ങൾ വാഗ്ദാനംചെയ്യുന്ന സ്ഥാപനങ്ങൾക്ക് പണം കൈമാറരുതെന്നും കരാറുകളിൽ ഒപ്പിടരുതെന്നും മന്ത്രാലയം നിർദേശിക്കുന്നു.ഏതെങ്കിലും കരാറുകളിലോ ഇടപാടുകളിലോ ഏർപ്പെടുന്നതിനു മുമ്പ് ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ലൈസൻസ് നില പരിശോധിച്ച് ഉറപ്പുവരുത്തണം. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് പണം പിരിക്കാനോ നിക്ഷേപ സേവനങ്ങൾ നൽകാനോ നിയമപരമായി അധികാരമില്ല.നിക്ഷേപ അന്വേഷണങ്ങൾക്കും നിയമപരമായ മറ്റ് വിവരങ്ങൾക്കും മന്ത്രാലയത്തിന്റെ ഔദ്യോഗിക മാർഗങ്ങൾ വഴി ബന്ധപ്പെടണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.