അൽ ഷഹാനിയയിലെ വന്യജീവി പ്രജനനസങ്കേതം പരിസ്ഥിതി മന്ത്രി ഡോ. ഫാലഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി ആൽഥാനി സന്ദർശിക്കുന്നു

വന്യജീവി പ്രജനനസങ്കേതത്തിൽ മന്ത്രിയുടെ സന്ദർശനം

ദോഹ: അൽ ഷഹാനിയ മേഖലയിലെ പ്രത്യേക കരുതലോടെ വളരുന്ന വന്യജീവി പ്രജനനസങ്കേതം സന്ദർശിച്ച് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി ആൽഥാനി. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ സംഘത്തിനൊപ്പമായിരുന്നു മന്ത്രിയെത്തിയത്.

വംശനാശഭീഷണി നേരിടുന്ന അപൂർവ ഇനം വന്യജീവികളെ സംരക്ഷിക്കുന്നതിനും അവക്ക് പ്രജനനത്തിനും വളരാനുമുള്ള ലക്ഷ്യത്തോടെയാണ് ഷഹാനിയയിലെ പ്രത്യേക മേഖല വന്യജീവിസങ്കേതമാക്കി മാറ്റിയത്.

കേന്ദ്രത്തിന്‍റെ പ്രവർത്തനത്തെ അഭിനന്ദിച്ച മന്ത്രി, കാലാനുസൃതമായി മെച്ചപ്പെടുത്താൻ ആവശ്യമായ വികസന പ്രവർത്തനങ്ങൾ നിർദേശിക്കുകയും ചെയ്തു.

സന്ദർശകർക്ക് പ്രവേശനം അനുവദിച്ച് വന്യജീവികളെയും വംശനാശം സംഭവിക്കുന്ന വിഭാഗങ്ങളെയും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉപകരിക്കുമെന്നും വ്യക്തമാക്കി. 

Tags:    
News Summary - Minister's visit to Wildlife Breeding Sanctuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.