ദോഹ: അഡ്വ. നിസാർ കോച്ചേരിയുടെ നേതൃത്വത്തിൽ ഖത്തറിൽ പ്രവർത്തിക്കുന്ന ‘കോച്ചേരി ആൻറ് പാർട്ണേഴ്സ് ലീഗൽ കൺസൾട്ടൻറ്സ്’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നൽകി. ദോഹയിൽ നടത്തിയ നിയമ സെമിനാറിലൂടെയാണ് തുക സമാഹരിച്ചത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് തുകയുടെ ചെക്ക് കൈമാറി. മന്ത്രിമാരായ ഡോ. കെ.ടി ജലീൽ, വി.എസ്. സുനിൽകുമാർ, നോർക്ക മുൻഡയറക്ടർ കെ.കെ. ശങ്കരൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.