Posted On
date_range Updated On
date_range നാളെ മെട്രോ രാവിലെ പത്തുമുതൽ
ദോഹ: ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരം നടക്കുന്ന വെള്ളിയാഴ്ച ദോഹ മെട്രോ രാവിലെ പത്തുമുതൽ ഓടിത്തുടങ്ങും. ആരാധകർക്ക് മത്സരവേദികളിലെത്താനുള്ള സൗകര്യം കണക്കിലെടുത്താണ് വെള്ളിയാഴ്ച നേരത്തെ സർവിസ് ആരംഭിക്കുന്നത്. ഉച്ചക്ക് 2.30ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ തജികിസ്താനും ജോർഡനും തമ്മിലെ മത്സരത്തോടെയാണ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് തുടക്കം കുറിക്കുന്നത്. മാച്ച് ടിക്കറ്റുള്ള ആരാധകർക്ക് ഫ്രീ ഡേ പാസ് വാങ്ങി സൗജന്യ യാത്ര നടത്താം. രാത്രി ഏഴിന് അൽ ജനൂബ് സ്റ്റേഡിയത്തിലാണ് ആസ്ട്രേലിയ-ദക്ഷിണ കൊറിയ ക്വാർട്ടർ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.