ചാലിയാർ ദോഹ വനിതാ വിങ് കമ്മിറ്റി രൂപവത്കരണ


യോഗത്തിൽ പങ്കെടുത്തവർ


ചാലിയാർ ദോഹ വനിത വിങ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: ഖത്തറിലെ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹയുടെ വനിതാ വിങ്ങിന്റെ 2026 –28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാന നസ്രി വാഴക്കാട് പ്രസിഡന്റായും ഷബാന തസ്‌നീം കൊടിയത്തൂർ ജനറൽ സെക്രട്ടറിയായും ഷെർഹാന നിയാസ് ബേപ്പൂർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഐ.സി.സി മുംബൈ ഹാളിൽ നടന്ന ചാലിയാർ ദോഹ വനിതാ വിങ് കമ്മിറ്റി രൂപീകരണ യോഗത്തിൽ ചാലിയാർ ദോഹയുടെ പഞ്ചായത്തുകളിൽ നിന്നായി നോമിനേറ്റ് ചെയ്യപ്പെട്ട വനിതാ പ്രതിനിധികൾ പങ്കെടുത്തു.

വൈസ് പ്രസിഡന്റുമാരായി ഡോ. അഷീഖ പി.പി. എടവണ്ണ, ഫൗസിയ ഊർങ്ങാട്ടിരി, ഇബ്തിസം ചെറുവണ്ണൂർ, കദീജ നുസ്രത് രാമനാട്ടുകര, ബസ്മ ഷമീർ വാഴയൂർ എന്നിവരെയും സെക്രട്ടറിമാരായി സുമയ്യ കീഴുപറമ്പ്, നജുമ കോയ കടലുണ്ടി, ഷഹന ഷബീർ അരീക്കോട്, ആമിന കാവനൂർ, സെമിന റഷീദ് മമ്പാട് എന്നിവരെയും തിരഞ്ഞെടുത്തു.

ചാലിയാർ ദോഹ വനിതാ വിങ് അഡ്വൈസറി ബോർഡ്‌ ചെയർപേഴ്സനായി മുൻ വനിതാ വിങ് പ്രസിഡന്റ്‌ മുഹ്സിന സമീൽനെയും തെരഞ്ഞെടുത്തു. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി വനിതാ വിങ് ഭാരവാഹികളുടെ യോഗത്തിൽ രൂപീകരിക്കും.

നിലവിലെ വനിതാ വിങ് പ്രസിഡന്റ് മുഹ്സിന സമീൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഫെമിന സലീം സ്വാഗതം പറഞ്ഞു.

ട്രഷറർ ഷാന നസ്രിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ്, ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രഷറർ ബുജൈർ മുഹമ്മദ് ഊർങ്ങാട്ടിരി, അഡ്വൈസറി ബോർഡ് ചെയർമാൻ സി.ടി. സിദ്ധിഖ് ചെറുവാടി, ചീഫ് അഡ്വൈസർ വി.സി. മഷൂദ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Tags:    
News Summary - New Office Bearers For Chaliyar Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.