നോബ്ൾ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഖത്തർ ക്ലസ്റ്റർ ചെസ് ടൂർണമെന്റിൽ വിജയികളായ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അണ്ടർ -14 ആൺകുട്ടികളുടെ ടീം
സി.ബി.എസ്.ഇ ദേശീയ ചെസ് മത്സരത്തിന് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ടീം
ദോഹ: ഇന്ത്യയിൽ നടക്കുന്ന സി.ബി.എസ്.ഇ ദേശീയ ചെസ് മത്സരത്തിലേക്ക് യോഗ്യത നേടി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ.ഖത്തർ ക്ലസ്റ്റർ ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അണ്ടർ -14 ആൺകുട്ടികളുടെ ചെസ് ടീം സി.ബി.എസ്.ഇ ദേശീയ ചെസ് മത്സരത്തിലേക്ക് യോഗ്യത നേടിയത്. ജോഹാൻ ജോബ്സി (ഗ്രേഡ് VIII-ഡി), ആദ്വിക് പ്രവീൺ (ഗ്രേഡ് VI-ജെ), എഡ്വിൻ ഇടിക്കുളസഞ്ജു (ഗ്രേഡ് V-I), ഐൻ വൈഭവ് (ഗ്രേഡ് VII-എച്ച്) എന്നിവരാണ് വിജയിച്ചത്. നോബ്ൾ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഖത്തർ ക്ലസ്റ്റർ ചെസ് ടൂർണമെന്റിൽ മികച്ച മുന്നേറ്റമാണ് സ്കൂൾ നടത്തിയത്.മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും പരിശ്രമിച്ച ഫിസിക്കൽ എജുക്കേഷൻ വകുപ്പിലെ മുഹമ്മദ് നവാസിനെയും പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.