ഖത്തറിലെത്തിയ യു.എസ്​ ​കോൺഗ്രസ്​ പ്രതിനിധി സംഘം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുമായി കൂടിക്കാഴ്​ച നടത്തുന്നു 

അമേരിക്കൻ കോൺഗ്രസ്​ അംഗങ്ങൾ ഖത്തറിൽ

ദോഹ: ഖത്തർ സന്ദർശിക്കുന്ന അമേരിക്കൻ കോൺ​ഗ്രസ്​ പ്രതിനിധി സംഘം ഡെപ്യൂട്ടി അമീർ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഖാലിദ്​​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി, ഉപപ്രധാനമന്ത്രിയും വി​േദശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി എന്നിവരുമായി കൂടിക്കാഴ്​ച നടത്തി. അമേരിക്കൻ കോൺഗ്രസിലെ ന്യൂയോർക്കിൽനിന്നുള്ള ഡെമോക്രാറ്റിക്​ അംഗവും വിദേശകാര്യ വകുപ്പിലെ ഹൗസ്​ കമ്മിറ്റി ചെയർമാനുമായ ഗ്രിഗറി മീക്​സി‍െൻറ നേതൃത്വത്തിലുള്ള കോൺഗ്രസ്​ അംഗങ്ങളാണ്​ ഖത്തറിലെത്തിയത്​.

അമേരിക്കൻ പ്രതിനിധി സംഘം ഡെപ്യൂട്ടി അമീർ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആൽഥാനിയുമായി കൂടിക്കാഴ്​ച നടത്തുന്നു 

സംഘത്തെ ശനിയാഴ്​ച രാവിലെ അമീരി ദിവാൻ ഒാഫിസിൽ ഡെപ്യൂട്ടി അമീർ സ്വീകരിച്ചു. ഡെമോക്രാറ്റിക്​ പ്രതിനിധി ​ടെഡ്​ ഡ്യൂഷ്​, ഡേവിഡ്​ സിസിലിൻ, കാതി മാനിങ്​, ബ്രാഡ്​ ഷ്​നീഡർ, അബിഗെയ്​ൽ സ്​പാൻബെർഗർ, സാറ ജേക്കബ്​, റിപ്പബ്ലിക്കൻ അംഗം ഗാർലൻഡ്​ ഹിൽ, ഫ്രെഞ്ച്​ ഹിൽ, നികോളി മലിയോകിസ്​ എന്നിവരാണ്​ സംഘത്തിലുള്ളത്​.

ശേഷം, ഇവർ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദവും മധ്യേഷ്യയിലെ സ്​ഥിതി വിശേഷങ്ങളും കൂടിക്കാഴ്​ചയിൽ ചർച്ചയായി. പുതിയകാലത്തെ വെല്ലുവിളികളും ഭീഷണികളും നേരിടുന്നതിൽ ഖത്തറിനും അമേരിക്കക്കുമിടയിലെ ​തന്ത്രപരമായ പങ്കാളിത്തവും സഹകരണവും സംബന്ധിച്ച്​ ചർച്ച നടന്നതായി ഖത്തർ ന്യൂസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. 

Tags:    
News Summary - Members of the US Congress in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.