സി.ഐ.സി നടത്തിയ ഓൺലൈൻ പരിപാടിയിൽ നസ്റുദ്ദീൻ ആലുങ്ങൽ സംസാരിക്കുന്നു
Posted On
date_range Updated On
date_range സംരംഭകർക്ക് സഹായവുമായി സംഗമം
ദോഹ: പ്രതിസന്ധികളിലും ആത്മവിശ്വാസം കൈവിടരുതെന്ന് ആശ്വാസ് കൗൺസലിങ് സെൻറർ ഡയറക്ടർ നസ്റുദ്ദീൻ ആലുങ്ങൽ പറഞ്ഞു. ഖത്തറിൽ സ്വന്തമായി വിവിധ സംരംഭങ്ങൾ നടത്തുന്നവർക്ക് ആത്മവിശ്വാസം പകരുന്നതിന് വേണ്ടി സി.ഐ.സി റയ്യാൻ സോൺ സംഘടിപ്പിച്ച 'കരുതലോടെ ജീവിതത്തിൽ പ്രത്യാശയുള്ളവരാവുക' എന്ന ഓൺലൈൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൊറോണ താൽകാലിക പ്രതിഭാസമാണെന്നും ഇതിനേക്കാൾ വലിയ മഹാമാരികളെ ലോകം അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.സി പ്രസിഡൻറ് കെ.ടി. അബ്ദുറഹിമാൻ സംഗമം ഉദ്ഘാടനം ചെയ്തു. ടി.കെ. അനീസുദ്ദീൻ ഖുർആൻ പാരായണം നടത്തി. റയ്യാൻ സോണൽ പ്രസിഡൻറ് അബ്ദുൽ ഹമീദ് അധ്യക്ഷ വഹിച്ചു. സംഘടന സെക്രട്ടറി എം.എം. അബ്ദുൽ ജലീൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.