തറവാട് ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിന്ന്
Posted On
date_range Updated On
date_range മെഡിക്കൽ ക്യാമ്പ്
ദോഹ : കണ്ണൂർ ജില്ലയിലെ കൂട്ടായ്മയായ തറവാട് ഖത്തർ ചാപ്റ്ററും ഫോക്കസ് മെഡിക്കൽ സെന്ററും സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഡൈനാമിക് ഹാളിൽ നടന്ന ക്യാമ്പിൽ 200 ഓളം പേർ പങ്കെടുത്തു. പ്രസിഡന്റ് മഹ്റൂഫ് പൊതുവാച്ചേരി അധ്യക്ഷത വഹിച്ചു. പബ്ലിക് ഹെൽത്ത് പ്രമോട്ടറായ നിസാർ ചെറുവത്ത് ഹെൽത്ത് അവയെർനസ് ക്ലാസെടുത്തു. കണ്ണൂർ ജില്ലയിലെ വിവിധ കൂട്ടായ്മകളുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. സെക്രട്ടറി അഫ്ഷാഹ് ഷാഹു, അഷ്റഫ്, റിയാസ് എൻ.കെ, ഷഫീർ പുറവൂർ എന്നിവർ ആശംസകൾ നേർന്നു. ഇസ്ഹാഖ് ചക്കരക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.