മലയാളി ഓർഗനൈസേഷൻ ഓഫ് ഖത്തർ വളന്റിയേഴ്സ്
സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഖത്തർ വോളിബാൾ
താരം ഖാലിദ് ഷാമിയെഹ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: നസീം ഹെൽത്ത് കെയർ ആൻഡ് സർജിക്കൽ സെന്ററും ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ഖത്തറിലെ വളന്റിയേഴ്സ് കൂട്ടായ്മയായ മലയാളി ഓർഗനൈസേഷൻ ഓഫ് ഖത്തർ വളന്റിയേഴ്സ് സി റിങ് റോഡിലെ നസീം മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 400ൽപരം പേർ മെഡിക്കൽ കൺസൽട്ടേഷനും നൂറോളം പേർ രക്തദാനവും നടത്തി.
എം.ഒ.ക്യു.വി ഡയറക്ടർ മുഹമ്മദ് യാസിറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഖത്തർ ദേശീയ വോളിബാൾ താരം ഖാലിദ് ഷാമിയെഹ് ഉദ്ഘാടനം നിർവഹിച്ചു. നസീം ഹെൽത്ത് കെയർ ജനറൽ മാനേജർ മുഹമ്മദ് ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. നസീം ബ്രാഞ്ച് ഹെഡ് റിയാസ് ഖാൻ സംസാരിച്ചു. ‘വൺ മില്യൺ വർത്ത് സർജറി’യുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്യാമ്പിൽ നസീം ഹെൽത്ത് കെയർ ബ്രാഞ്ച് ഹെഡ് അൻവർ ഹുസൈൻ വിശദീകരിച്ചു. എം.ഒ.ക്യു.വി ചെയർപേഴ്സൻ നൂർജഹാൻ ഫൈസൽ മെമന്റോ ഏറ്റുവാങ്ങി. എക്സിക്യൂട്ടിവ് അംഗം അപർണ റെനീഷ് പരിപാടി നിയന്ത്രിച്ചു.
ക്യാമ്പിൽ യൂറോളജി, ഓർത്തോ, ഗൈനക്കോളജി, ജനറൽ മെഡിസിൻ, സ്പോർട്സ് മെഡിസിൻ, കണ്ണ്, കേൾവി വിഭാഗങ്ങളിൽ പരിശോധനകൾ നടന്നു. അസി. ഡയറക്ടർ അബൂബക്കർ തിരുത്തിയാട്, മീഡിയ കോഓഡിനേറ്റർ റൂബിനാസ് കോട്ടേടത്ത്, ജനറൽ കൺവീനർ സുഭാഷ് കുമാർ, കോഓഡിനേറ്റർമാരായ നീനു നിർമൽ, അലൻ മാത്യു, നസീഫ് ചുളിയിൽ, അനീസ് മുഹമ്മദ്, സൗമ്യ രാജേഷ്, റംല സമദ്, സിജോ നിലമ്പൂർ, ബാസിം, അഡ്മിൻ പാനൽ അംഗങ്ങളായ ജേക്കബ്, ബിജോ വർഗീസ്, ഇക്ബാൽ ഓമാനൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കോഓഡിനേറ്റർ റെജി വയനാട് സ്വാഗതവും നസീം അസി. മാർക്കറ്റിങ് മാനേജർ ഇക്ബാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.