ബംബർ സമ്മാനം നേടിയ നിസാര്‍ (നിസാര്‍ നിഫു)
ദോഹ: ഓൺലൈൻ സംഗീത ഉത്സവം സമ്മാനിച്ച് മീഡിയവണ്‍ ഓണപ്പൂത്താലം. ഖത്തര്‍ മലയാളികള്‍ക്ക് ആഘോഷത്തിെൻറയും ആശ്വാസത്തിെൻറയും ഓണക്കാഴ്ചകളൊരുക്കിയ പരിപാടി വേറിട്ടതായി. 'അതിജീവനത്തിെൻറ ആമോദം' എന്ന തലക്കെട്ടില്‍ ഓണ്‍ലൈന്‍ ഷോയായാണ് ഇത്തവണ ഓണപ്പൂത്താലം സംഘടിപ്പിച്ചത്. കാഴ്ചക്കാര്‍ക്കൊരുക്കിയ സമ്മാനപദ്ധതി വിജയികളെ പ്രഖ്യാപിച്ചു. മീഡിയവണ്‍ ഖത്തര്‍ ഫേസ്ബുക്ക് പേജില്‍ ലൈവ് ഷോക്ക് താഴെ കമൻറ് ചെയ്ത 3,300 പേരില്‍നിന്നാണ് 21 വിജയികളെ തിരഞ്ഞെടുത്തത്.
ഇവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഓമശ്ശേരി പുത്തൂര്‍ സ്വദേശി നിസാര്‍ (നിസാര്‍ നിഫു) ബംബര്‍ സമ്മാനമായ നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന് അര്‍ഹനായി. മറ്റു സമ്മാനാര്‍ഹർ: ഷാനില്‍ ആലങ്ങാട്ട്, ഫവാസ് ബക്കര്‍, നൗഷാദ് ഹസ്സന്‍, ജിനോജ് ജെയിംസ് ജോര്‍ജ്, അലി അജ്മല്‍, സന അബ്ദുല്‍, ബഷീറലി പുന്നോളി, അഭിനവ് അവന്തിക, ആസിഫ് വയനാട്, ഷാജഹാന്‍ എന്‍.പി, ഉമ്മു അമ്മാര്‍, റഈസ് പടിക്കല്‍, നിയാസ് മുഹമ്മദ്, തസ്നി സലാം, ഹബീബ് റഹ്മാന്‍, ഇജാസ് അസ്ലം, അബാന്‍ സല്‍സീ, ഹാഷിം മുഹമ്മദ് ഹാസി, അബ്ദുല്‍ ലത്തീഫ്, അയിഷ വാവീസ്.
ഗള്‍ഫ് മാധ്യമം-മീഡിയവണ്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം ഉടന്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.