ഖത്തർ ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികൾ അംബാസഡർ വിപുലിനൊപ്പം. എംബസി ഉദ്യോഗസ്ഥരായ ഗ്യാൻവീർ സിങ്, ബിന്ദു എൻ. നായർ എന്നിവർ സമീപം
ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഗ്യാൻവീർ സിങ് (കോൺസുലാർ- പൊളിറ്റിക്കൽ ആൻഡ് ഇൻഫർമേഷൻ), സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ (ഇൻഫോ, കൾചറൽ ആൻഡ് എജുക്കേഷൻ) എന്നിവർ സന്നിഹിതരായിരന്നു. ഇന്ത്യയും ഖത്തറും തമ്മിൽ വിവിധ മേഖലകളിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെട്ടുവരുകയാണെന്ന് അംബാസഡർ പറഞ്ഞു. ഇന്ത്യ-ഖത്തർ നയതന്ത്ര, വാണിജ്യ, സാംസ്കാരിക ബന്ധം സമൂഹത്തിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കും.
എംബസിയുടെയും അനുബന്ധ സംഘടനകളുടെയും വാർത്തകളും ബോധവത്കരണ പരിപാടികളും ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ എത്തിക്കുന്നതിൽ ഖത്തറിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നതായി പറന്നു. ഇന്ത്യൻ മീഡിയ ഫോറം നൽകിവരുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.
ഐ.എം.എഫ് പ്രസിഡന്റ് ഒ.കെ പരുമല, വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, ജനറൽ സെക്രട്ടറി ഷഫീക് അറക്കൽ, സെക്രട്ടറി അൻവർ പാലേരി, ട്രഷറർ ആർ. ജെ. രതീഷ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ. ഹുബൈബ്, ഫൈസൽ പി.കെ, ആർ.ജെ. നിസ എന്നിവർ അംബാസഡറുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.