ദോഹ: റമദാന്‍, ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്കാവശ്യമായ മാംസം അറവ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ തയ്യാറാതായി ദോഹ നഗരസഭയിലെ ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി മുഹമ്മദ് അഹമ്മദ് ബുഹാഷിം അല്‍സെയ്ദ് അറിയിച്ചു. റംസാനില്‍ മാംസ വിപണിയിലെ ആവശ്യകത കണക്കിലെടുത്ത് ദിവസംതോറും 4,000-4,500 മൃഗങ്ങളെ അറവ് ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ അറവുചെയ്യുന്നതിന് മുമ്പ് കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ട്. ദോഹയിലെ നാല് അറവുശാലകളിലേക്കായി മുപ്പതോളം മൃഗഡോക്ടര്‍മാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. ഇൗ വർഷം തുടക്കം മുതൽ ഇതുവരെ ഭക്ഷണശാലകളിൽ 8,500 പരിശോധനകളില്‍ 49 ഭക്ഷണശാലകള്‍ അടപ്പിക്കുകയും 96 ലംഘനങ്ങള്‍ പിടികൂടുകയും ചെയ്തിട്ടുണ്ട്. ജനുവരി, ഏപ്രില്‍ മാസങ്ങളിലാണ് നിയമലംഘനങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തതും കൂടുതല്‍ ഭക്ഷ്യശാലകള്‍ അടച്ച് പൂട്ടിയതും. ജനുവരിയില്‍ പതിനഞ്ചും ഏപ്രിലില്‍ പതിനാലും സ്ഥാപനങ്ങളാണ് പരിശോധനയിൽ നിയമം പാലിക്കാത്തതിനെ തുടർന്ന് അടപ്പിച്ചത്.
റമദാൻ പ്രമാണിച്ച് വ്യവസായ മേഖലയിലെ ഭക്ഷ്യശാലകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലുമാണ് കൂടുതല്‍ പരിേശാധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇഫ്താര്‍ കൂടാരങ്ങളില്‍ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഭക്ഷ്യ സുരക്ഷക്ക് വേണ്ടതെല്ലാം സ്വീകരിക്കുന്നുണ്ട്. കൂടുതല്‍ വേഗവും സുതാര്യതയും ഉറപ്പുവരുത്താനായി ഭക്ഷ്യശാലകളില്‍ ഡിജിറ്റല്‍ ഗഡ്ജറ്റുകള്‍ ഉപേയാഗിച്ചുള്ള പരിേശാധന വിജയം കാണുന്നതായും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.