മ​സാ​ജ് പാ​ർ​ല​ർ റെ​യ്ഡ്; 251 പേ​ർ അ​റ​സ്റ്റി​ൽ

ദോ​ഹ: ഖ​ത്ത​റി​ല്‍ മ​സാ​ജ് പാ​ര്‍ല​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ 251 പേ​ർ അ​റ​സ്റ്റി​ൽ. ധാ​ര്‍മി​ക​ത​ക്ക് നി​ര​ക്കാ​ത്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം, തൊ​ഴി​ൽ മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ പ്രി​വ​ന്റി​വ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ലൈ​സ​ൻ​സ് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ച്ച​തി​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക് നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Massage Parlour Raid-251 people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.