മസൂദ്​ ബിൻ മുഹമ്മദ്​ അൽ അമീർ നീതിന്യായ മന്ത്രി

ദോഹ: പുതിയ നീതിന്യായകാര്യ മന്ത്രിയായി മസൂദ്​ ബിൻ മുഹമ്മദ്​ അൽ അമീർ ചുമതലയേറ്റു. 2021ലെ രണ്ടാംനമ്പർ അമീരി ഉത്തരവ്​ പ്രകാരം അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയാണ്​ പുതിയ മന്ത്രിയെ നിയമിച്ചിരിക്കുന്നത്​.

മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രി അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ ബിൻ തുർക്കി അൽ സുബൈഇക്ക്​ മന്ത്രിസഭാകാര്യ സഹമന്ത്രിയുടെ അധികചുമതലയും നൽകിയിട്ടുണ്ട്​. ഒൗ​േദ്യാഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ്​ നിലവിൽവരും. അതേസമയം, ഡോ. ഇസ്സ ബിൻ സആദ്​ അൽ ജുഫൈലി അൽ നുഐമിയെ അറ്റോർണി ജനറലായും അമീർ നിയമിച്ചിട്ടുണ്ട്​.

Tags:    
News Summary - Masood bin Mohammed Al Ameer is the Minister of Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.