ഖത്തറിൽ വെള്ളിയാഴ്ച മുതൽ മാസ്ക്​ നിർബന്ധം

ദോഹ: ​കോവിഡ്​ കേസുകളുടെ വ്യാപനവും പുതു വകഭേദമായ ഒമിക്രോണും റിപ്പോർട്ട്​ ചെയ്​ത പശ്ചാത്തലത്തിൽ നിയ​ന്ത്രണങ്ങൾ കർശനമാക്കാൻ ഖത്തർ മന്ത്രിസഭ തീരുമാനം. ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ്​ രാജ്യത്തെ കോവിഡ്​ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശനമാക്കാൻ തീരുമാനിച്ചത്​.

ഇതിന്‍റെ ഭാഗമായി മാസ്ക്​ നിർബന്ധമാക്കി. പൊതു ഇടങ്ങളിൽ നേരത്തെ നൽകിയ ഇളവുകൾ എടുത്തുമാറ്റിയാണ്​ എല്ലായിടത്തും മാസ്ക്​ നിർബന്ധമാക്കാൻ തീരുമാനിച്ചത്​. ഇതോടെ, ഇൻഡോറിലും ഔട്​ഡോറിലും ഒരു പോലെ മാസ്​ക്​ അണിയൽ കർശമനാക്കി. പുതിയ നിർദേശം വെള്ളിയാഴ്ച മുതൽ പ്രാബല്ല്യത്തിൽ വരുമെന്ന്​ മന്ത്രിസഭ അറിയിച്ചു.

അതേസമയം, പൊതു സ്ഥലങ്ങളിൽ പരിശീലനം നടത്തുന്ന കായിക താരങ്ങൾക്ക്​ മാസ്ക്​ അണിയുന്നതിൽ ഇളവ്​ നൽകി. സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റു പൊതുപരിപാടികള്‍ തുടങ്ങി തുറസായ സ്ഥലത്ത് നടക്കുന്ന പരിപാടികളില്‍ പങ്കാളിത്തം 75 ശതമാനമായി കുറച്ചു. അടച്ചിട്ട സ്ഥലത്ത് (ഇൻഡോർ) നടക്കുന്ന പരിപാടികളില്‍ 50 ശതമാനം പേര്‍ക്കാണ് ‌പ്രവേശനം. ഇത്തരം പരിപാടികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Tags:    
News Summary - Mask mandatory in Qatar from Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.