‘ഇ​ന്റ​ർ സ്‌​കൂ​ൾ മ​ർ​ഹ​ബ ഖ​ത്ത​ർ 2022 ഡ്രോ​യി​ങ് ആ​ൻ​ഡ് പെ​യി​ന്റി​ങ് മ​ത്സ​ര’​ത്തി​ൽ മെ​ഡ​ൽ നേ​ടി​യ ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി ദ​ക്ഷി​ത് ഡെംസു​ര സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കൊ​പ്പം

മ​ർ​ഹ​ബ ഖ​ത്ത​ർ: മെ​ഡ​ൽ​ത്തി​ള​ക്ക​ത്തി​ലേ​റി ദ​ക്ഷി​ത്

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ള്‍ 2022 നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ‘ഇ​ന്റ​ർ സ്‌​കൂ​ൾ മ​ർ​ഹ​ബ ഖ​ത്ത​ർ 2022 ഡ്രോ​യി​ങ് ആ​ൻ​ഡ് പെ​യി​ന്റി​ങ് മ​ത്സ​ര’​ത്തി​ൽ മെ​ഡ​ൽ​ത്തി​ള​ക്ക​ത്തി​ലേ​റി ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ള്‍ വി​ദ്യാ​ർ​ഥി. 100 സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി.

400 കു​ട്ടി​ക​ൾ പ​​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ദ​ക്ഷി​ത് ഡെംസു​ര​യാ​ണ് മെ​ഡ​ല്‍ നേ​ടി സ്കൂ​ളി​ന്റെ അ​ഭി​മാ​ന​മാ​യ​ത്. ഖ​ത്ത​ർ ഒ​ളി​മ്പി​ക്‌​സ് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് മ്യൂ​സി​യ​മാ​ണ് ഇ​ന്റ​ർ സ്‌​കൂ​ൾ മ​ർ​ഹ​ബ ഖ​ത്ത​ർ 2022 ഡ്രോ​യി​ങ് ആ​ൻ​ഡ് പെ​യി​ന്റി​ങ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മെ​ഡ​ൽ നേ​ടി​യ ദ​ക്ഷി​തി​നെ ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ പ്ര​മീ​ള ഘോ​ഷ്, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡ​ഡ്ലി ഒ ​കോ​ണ​ര്‍, ക​ലാ​വി​ഭാ​ഗം മേ​ധാ​വി കെ.​വി. നൗ​ഫ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു. 

Tags:    
News Summary - Marhaba Qatar: Dakshit won the medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.