മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഇഫ്താർ
സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങ്
Posted On
date_range Updated On
date_range മന്ദലാംകുന്ന് അസോസിയേഷൻ ഇഫ്താർ
ദോഹ: മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം റൊട്ടാന റസ്റ്റാറന്റിൽ നടന്നു. സെക്രട്ടറി പി.കെ. മുഹമ്മദ് യൂസുഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വി.ജി. ലാൽ മോൻ അധ്യക്ഷത വഹിച്ചു.
തൃശൂർ ജില്ല സൗഹൃദ വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ റമദാൻ സന്ദേശം കൈമാറി. നിർധനരായ കുടുംബങ്ങളെ സഹായിക്കുന്ന സാന്ത്വനം പദ്ധതിയുടെ മൂന്നാം ഘട്ടം ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ കാസിം കറുത്തക്ക, മുജീബ് കിഴക്കൂട്ട്, ഹുസൈൻ പണിക്കവീട്ടിൽ എന്നിവർ ആശംസ നേർന്നു. ഇർഫാൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.