മലർവാടി വക്റ സോൺ സ്പീച്ച് ക്ലബ് പഠനയാത്രയിൽ പങ്കെടുത്തവർ
ദോഹ: മലർവാടി വക്റ സോൺ സ്പീച്ച് ക്ലബ് പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾക്കായി പഠനയാത്ര നടത്തി. ബിര്‍കത്തുൽ അവാമിറിലുള്ള ഫാമിലേക്കുള്ള യാത്ര പിഞ്ചു മക്കൾക്ക് പുതിയ അറിവും അനുഭവവും പകർന്നു നൽകുന്നതായിരുന്നു. ഫാം പ്രതിനിധികളുമായി കുട്ടികൾ ആശയവിനിമയം നടത്തുകയുണ്ടായി.
പ്രസംഗ പരിശീലനം, വ്യക്തിത്വ വികസനം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് വക്റ മലർവാടി സ്പീച്ച് ക്ലബിലൂടെ ലക്ഷ്യം വഹിക്കുന്നത് . നിലവിൽ 40ഓളം വിദ്യാർഥികൾ ഈ ക്ലബിന്റെ ഭാഗമാണ്. പഠനയാത്രക്ക് കെ.വി. റഫീഖ്, സാജിദ്, ഷൈൻ, രബീഹ, രുദൈന, സമാന, തൻസ്നീം ഫൗസിയ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.