റംല
ദോഹ: മലപ്പുറം വളാഞ്ചേരി പാങ്ങ് സ്വദേശി ഉണ്ണിയാങ്ങൽ കുഞ്ഞിമോൾ എന്ന റംല (53) ഖത്തറിൽ നിര്യാതയായി. ഇൻഡസ്ട്രിയൽ ഏരിയ ഹമദ് ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവി ഡോ. കബീറിൻെറ ഭാര്യയാണ്.
പത്തു വർഷത്തിലേറെയായി ഖത്തറിലുള്ള ഇവർ ഒരാഴ്ചമുമ്പാണ് അവധികഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. പനി ബാധിച്ച് അൽ വക്റ ഹമദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
മക്കൾ: ഡോ. സാദിഖ്, ഷാഹിദ് അഹമദ് (എലഗെൻഷ്യ പവർ ഇൻറർനാഷണൽ), സാജിദ് (ഗൾഫാർ), സ്വഫാ മുക്താർ, ഷഹീബ് അഹമദ് ( ബിരുദ വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.