മിസൈല ഈദ് ഗാഹിൽ കെ.എൻ. സുലൈമാൻ മദനി സംസാരിക്കുന്നു
Posted On
date_range Updated On
date_range ആരാധനയിലൂടെ നേടിയ ചൈതന്യം നിലനിർത്തുക -കെ.എൻ. സുലൈമാൻ മദനി
ദോഹ: റമദാൻ വിട പറയുമ്പോൾ ആരാധനയിലൂടെ നേടിയ ചൈതന്യം നിലനിർത്താനാണ് വിശ്വാസി ശ്രദ്ധിക്കേണ്ടതെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപദേശക സമിതി അധ്യക്ഷൻ കെ.എൻ. സുലൈമാൻ മദനി മിസൈല ഈദ് ഗാഹിൽ നടത്തിയ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. പരിശുദ്ധ ആരാധന കർമങ്ങൾ സോഷ്യൽ മീഡിയ സ്റ്റാറ്റസുകളായി മാറിപ്പോകുന്ന അവസ്ഥയുണ്ട്. വിശ്വാസി അതിൽനിന്നും മാറി നിൽക്കണം. തനിക്ക് മറ്റൊരു റമദാൻ ജീവിതത്തിൽ ലഭിക്കുമെന്ന് ഉറപ്പില്ല എന്ന ബോധ്യമാണ് ഒരു വിശ്വാസിയെ നയിക്കേണ്ടത് - സുലൈമാൻ മദനി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.