ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ‘ഷോ​പ് ടു ​വി​ൻ’ വി​ജ​യി​ക​ൾ​ക്ക് ലാ​ൻ​ഡ് ക്രൂ​യി​സ​ർ കൈ​മാ​റി​യ​പ്പോ​ൾ

ലു​ലു ‘ഷോ​പ് ടു ​വി​ൻ’: വി​ജ​യി​ക​ൾ​ക്ക് ലാ​ൻ​ഡ് ക്രൂ​യി​സ​ർ സ​മ്മാ​നി​ച്ചു

ദോ​ഹ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ​മെ​ഗാ ​പ്ര​മോ​ഷ​ൻ പ​ദ്ധ​തി​യാ​യ ‘ഷോ​പ് ടു ​വി​ൻ’ വി​ജ​യി​ക​ൾ​ക്കു​ള്ള ലാ​ൻ​ഡ് ക്രൂ​യി​സ​ർ കാ​റു​ക​ൾ കൈ​മാ​റി. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഡി ​​റി​ങ് റോ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭാ​ഗ്യം അ​നു​ഗ്ര​ഹി​ച്ച അ​ഞ്ചു പേ​ർ​ക്ക് ആ​ഡം​ബ​ര വാ​ഹ​ന​മാ​യ ടൊ​യോ​ട്ട ലാ​ൻ​ഡ് ക്രൂ​യി​സ​റു​ക​ൾ സ​മ്മാ​നി​ച്ചു. ജി.​എ​ക്.​ആ​ർ 2023 മോ​ഡ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഗ്രൂ​പ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഷൈ​ജാ​ൻ എം.​ഒ, റീ​ജ​ന​ൽ മാ​നേ​ജ​ർ ഷാ​ന​വാ​സ് പി.​എം എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു.

ച​ട​ങ്ങി​ൽ ലു​ലു ഒ​ഫി​ഷ്യ​ൽ​സും ജീ​വ​ന​ക്കാ​രും പ​​ങ്കെ​ടു​ത്തു. അ​മീ​ർ, അ​ര​വി​ന്ദ് രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ഗോ​വി​ന്ദ​രാ​ജ് ചി​ന്ന​സാ​മി, ബ​ൽ​ദേ​വ് സി​ങ്, ഖാ​ലി​ദ് ഹാ​മി​ദ് എ​ന്നി​വ​രാ​ണ് ‘ഷോ​പ് ടു ​വി​ൻ’​ പ്ര​മോ​ഷ​നി​ൽ ലാ​ൻ​ഡ് ക്രൂ​യി​സ​റി​ന് അ​വ​കാ​ശി​ക​ളാ​യ​ത്. ഇ​തി​നു പു​റ​മെ, ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ 100 പേ​ർ​ക്ക് 5000 റി​യാ​ലി​ന്റെ ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കി. വ​മ്പ​ൻ സ​മ്മാ​ന പ​ദ്ധ​തി​ക​ളു​മാ​യി ആ​രം​ഭി​ച്ച ‘ഷോ​പ് ടു ​വി​ൻ’ മെ​ഗാ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ന് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. വി​ജ​യി​ക​ളെ​യും പ​​ങ്കെ​ടു​ത്ത​വ​രെ​യും ലു​ലു ഗ്രൂ​പ് അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Lulu 'Shop to Win': Land Cruiser presented to winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.