നടൻ ശിവജി ഗുരുവായൂർ 

കേരളത്തിൽ നഷ്ടമാവുന്ന കലകൾ പ്രവാസലോകത്ത് പുനർജനിക്കുന്നു -ശിവജി ഗുരുവായൂർ

ദോഹ: കേരളത്തിൽ നഷ്ടപ്പെടുന്ന കലകൾ പ്രവാസലോകത്താണ് ഇപ്പോൾ പുനർജനിക്കുന്നതെന്ന് പ്രശസ്ത സിനിമ-നാടക താരം ശിവജി ഗുരുവായൂർ. ക്യൂ മലയാളം സംഘടിപ്പിക്കുന്ന സർഗസായാഹ്നത്തിൽ പങ്കെടുക്കാനായി ഖത്തറിലെത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ഏറെ കലാകാരന്മാരും എഴുത്തുകാരും സാംസ്കാരിക നായകരുമുള്ള കേരളത്തിന് ഈ മേഖലയിൽ ഇന്ന് പലതരത്തിലും മങ്ങലേറ്റിട്ടുണ്ടെങ്കിലും, അതിനെ നികത്തുന്ന തരത്തിലാണ് പ്രവാസലോകത്തെ കലാപ്രവർത്തനങ്ങളുടെ മുന്നേറ്റമെന്ന് നാടൻ കലകളും ക്ലാസികൽ നൃത്തങ്ങളും നല്ലൊരു നാടകവും, ഒപ്പനയുമെല്ലാം കാണണമെങ്കിൽ ഗൾഫ് നാടുകളിലേക്ക് പറന്നെത്തേണ്ട അവസ്ഥയാണ് ഇന്നുള്ളത്. മലയാളികൾ എന്ന നിലയിൽപ്രവാസികൾ കലയോട് കാണിക്കുന്ന ആദരവ് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിലും പ്രളയത്തിലും ഉൾപ്പെടെ എല്ലാ സന്ദർഭങ്ങളിലും സ്വന്തം നാടിനെ കരുതലോടെ കാത്തുസൂക്ഷിക്കുന്ന പ്രവാസികളെ കേരളം വേണ്ടത്ര ഗൗരവത്തോടെ അംഗീകരിക്കുന്നില്ലെന്നത് ദുഖകരമാണ്. ഈ അവസ്ഥ മാറ്റിയെടുക്കാൻ കലാസാംസ്കാരിക പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടാവുന്നെന്നും അദ്ദേഹം പറഞ്ഞു.

നാടമകാണ് ഒന്നാമത്; സിനിമ രണ്ടാമത്

നാടക പ്രവർത്തകൻ എന്ന നിലയിലാണ് അറബിക്കഥയിലെ സഖാവ് കരുണൻ എന്ന കഥാപാത്രത്തിലൂടെ സിനിമയിലെത്തുന്നത്. നാടകമാണ് ഇപ്പോഴും എന്‍റെ അഭിനയ വഴി. സജീവമായി അരങ്ങിലുണ്ട്. സിനിമ ഇപ്പോഴും രണ്ടാമതാണ്. നാടകം തന്നെ പ്രഥമം. സിനിമയുമായി ഇപ്പോഴും നൂറുശതമാനം മനസ്സ് പൊരുത്തപ്പെട്ടു പോയെന്ന് പറയാനാവില്ല. എങ്കിലും അഭിനയ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിനയൻ സംവിധായകനായ പത്തൊമ്പതാം നൂറ്റാണ്ടിലെ തന്‍റെ കഥാപാത്രത്തെ കുറിച്ചും ശിവജി ഗുരുവായൂർ പങ്കുവെച്ചു. 

Tags:    
News Summary - Lost arts in Kerala are being reborn in the world of exile - Shivaji Guruvayoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.