ദോഹ: ഗസ്സയിലെ ഖാൻ യൂനിസിലുള്ള ഹമദ് സിറ്റിയിലെ താമസക്കാരെ അടുത്ത വർഷത്തെ തവണവ്യവസ്ഥയിലുള്ള പണമടക്കുന്നതിൽ നിന്നും പൂർണമായും ഒഴിവാക്കിയതായി ഗസ്സ പുനർനിർമ്മാണത്തിനുള്ള ഖത്തർ ദേശീയ സമിതി ചെയർമാൻ മുഹമ്മദ് അൽ ഇമാദി അറിയിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരമാണ് ഇത് നടപ്പിലാക്കുന്നതെന്നും ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ച ടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.ഗസ്സയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് തീരുമാനത്തിലെത്തിയതെന്നും അൽ ഇമാദി സൂചിപ്പിച്ചു. ഗസ്സയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഖാൻ യൂനിസിലുള്ള ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി റെസിഡൻഷ്യൽ സിറ്റിയിലാണ് ഗസ്സ പുനർനിർമ്മാണ ദേശീയ സമിതി ഖത്തർ ദേശീയദിനം ആഘോഷിച്ചത്.കേന്ദ്ര സമിതി ചെയർമാൻ മുഹമ്മദ് അൽ ഇമാദി, ഖാലിദ് അൽ ഹർദാൻ, ഇസ്മായിൽ ഹനിയ്യ, മഅ്മൂൻ അബൂസഹ്ല തുടങ്ങിയ പ്രമുഖർ ഖത്തർ ദേശീയദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു.ഫലസ്തീൻ പ്രതിസന്ധിയിൽ ഖത്തറിെൻറ നിലപാട് വ്യക്തമാണെന്നും ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിന് ഖത്തറിെൻറ പൂർണ പിന്തുണയുണ്ടെന്നും ജറൂസലമിെൻറ വിഷയത്തിൽ അമേരിക്കൻ തീരുമാനത്തെ തള്ളിക്കളയുന്നതായും ഫലസ്തീൻ രാജ്യത്തിെൻറ തലസ്ഥാനമായി ജറൂസലം തുടരുമെന്നും അൽ ഇമാദി ചടങ്ങിൽ പറഞ്ഞു.ഫലസ്തീൻ ജനതയുടെ കാര്യത്തിൽ ഖത്തറിെൻറ നിരന്തരമുള്ള പിന്തുണക്ക് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മായിൽ ഹനിയ്യ പ്രത്യേകം നന്ദി അറിയിച്ചു. ഖത്തറിനൊരു നിലപാടുണ്ട്. അത് ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് വേണ്ടിയാണ്. അവരുടെ വികസനത്തിനും വളർച്ചക്കും വേണ്ടിയാണ് ഖത്തർ നി ലകൊള്ളുന്നത്. ഹനിയ്യ വ്യക്തമാക്കി.ദോഹയിൽ നടന്ന അറബ് ഉച്ചകോടിയിൽ ഖത്തർ മുന്നോട്ട് വെച്ച ജറൂസലം പിന്തുണാ ഫണ്ട് പുനസ്ഥാപിക്കണമെന്നും ഇസ്മായിൽ ഹനിയ്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.