ദോഹ: ലുസൈൽ ട്രാം പദ്ധതിക്കായുള്ള ആദ്യ െട്രയിൻ മാർച്ച് മാസത്തിൽ ഖത്തറിലെത്തും. 28 െട്രയിനുകളിൽ ആദ്യ െട്രയിനിെൻറ നിർമ്മാണം ഫ്രാൻസിലെ ആൽസ്റ്റോം ഫാക്ടറിൽ പൂർത്തിയായി. നിർമ്മാണത്തിലെ മാനദണ്ഡങ്ങൾ പാലിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനായുള്ള പരിശോധനയായ എഫ് എ ടി (ഫാക്ടറി അക്സപ്റ്റൻസ് ടെസ്റ്റ്) ഫാക്ടറിയിൽ വെച്ച് നടന്നു.
ആദ്യ ട്രാമിെൻറ പരീക്ഷണ ഓട്ടവും പദ്ധതിക്കായുള്ള െട്രയിൻ നിർമ്മാണ പുരോഗതിയും വിലയിരുത്തുന്നതിനായി ഗതാഗത വാർത്താവിതരണ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി, ഫ്രാൻസിലെ ഖത്തർ അംബാസഡർ ഡോ. ഖാലിദ് അൽ മൻസൂരി, ഖത്തർ റെയിൽ സി.ഇ.ഒയും എം.ഡിയുമായ അബ്ദുല്ല അൽ സുബൈഇ എന്നിവരടങ്ങിയ സംഘം ഫ്രാൻസിലെത്തിയിരുന്നു.
ട്രാം െട്രയിനുകൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയായ ആൽസ്റ്റോം ഫാക്ടറിയിൽ സംഘം സന്ദർശനം നടത്തി. പവർ ജനറേഷൻ സംവിധാനവും ഫാക്ടറിയിൽ നിർമ്മിക്കുന്നുണ്ട്. ഖത്തറിലെ ഏത് കാലാവസ്ഥയിലും നിലനിൽക്കുന്നതിനായുള്ള സാങ്കേതികവിദ്യയാണ് ട്രാമിൽ ഉപയോഗിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ സമഗ്രമായ ലോ േഫ്ലാർ െട്രയിൻ കാറുകളാണ് െട്രയിനിലുള്ളത്.
ഖത്തർ റെയിലിനെ സംബന്ധിച്ച് ഇത് മറ്റൊരു നാഴികക്കല്ലാണെന്നും രാജ്യത്തെ മറ്റൊരു സമഗ്ര ഗതാഗത പദ്ധതിയാണ് ലുസൈൽ ട്രാം പദ്ധതിയെന്നും സമീപ ഭാവിയിൽ തന്നെ ഇത് പൂർത്തിയാകുമെന്നും ഗതാഗതമന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി പറഞ്ഞു. ലുസൈൽ നഗരത്തിന് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത ട്രാം പദ്ധതി നഗരത്തിെൻറ വിവിധ ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കും. 28 കിലോമീറ്ററിലായി 25 സ്റ്റേഷനുകളാണ് ഇതിലുൾപ്പെടന്നത്. ദോഹ മെേട്രായുമായി നേരിട്ട് പദ്ധതി ബന്ധിപ്പിക്കും. പദ്ധതി 71 ശതമാനം നിർമ്മാണം പൂർത്തിയായെന്നും മാർച്ചിൽ ആദ്യ െട്രയിൻ സ്വീകരിക്കുമെന്നും ഖത്തർ റെയിൽ മേധാവി എഞ്ചിനീയർ അബ്ദുല്ല അൽ സുബൈഇ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.