ദോഹ: ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകകപ്പിനെ വരവേല്ക്കം എന്ന ആശയം മുന്‍ നിര്‍ത്തി എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് വെയ്റ്റ് ലോസ് കോമ്പറ്റീഷന് (ശരീര ഭാരം കുറക്കല്‍) മത്സരം സംഘടിപ്പിക്കുന്നു. ആഗസ്ത് 26ന് ആരംഭിച്ച് സപ്തംബര്‍ 30ന് അവസാനിക്കുന്ന മത്സരത്തിന്റെ ഭാഗമായി തത്സമയ ഫിറ്റ്നസ് സെഷനും, ഭക്ഷണക്രമം, വ്യായാമം, തുടങ്ങിയവയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ഫിസിയോ തെറാപിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും സേവനവും നല്‍കും.
എക്സ്പാറ്റ് സ്പോര്‍ട്ടിവ് സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാർണിവലില്‍ വിജയികളെ പ്രഖ്യാപിച്ച് ആകര്‍ഷകമായ സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 3384 4572, 5093 0744 നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.