ചുട്ടുപൊള്ളുന്ന പകലിൽ വിശ്രമിച്ച്​ രാവിലെയും വൈകീട്ടുമായി ​ജോലി തീർക്കുകയാണ്​ ഖത്തറിലെ തൊഴിലാളിസമൂഹം 

തൊഴിൽ നിയമലംഘനം: 106 കമ്പനികൾക്കെതിരെ നടപടി

ദോഹ: തൊഴിൽനിയമങ്ങൾ ലംഘിച്ച സംഭവങ്ങളിൽ 106 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചതായി തൊഴിൽമന്ത്രാലയം. ജൂലൈയി​ൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിലാണ്​ തൊഴിൽനിയമ ലംഘനത്തിൻെറ പേരിൽ നൂറി​േലറെ സ്​ഥാനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്​. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടത്തിയ ​കരാർ കമ്പനികകളാണ്​ പ്രധാനമായും കുരുക്കിലായത്​.

വേനൽക്കാലത്ത്​ സർക്കാർ നിർദേശിച്ച തൊഴിൽസമയങ്ങൾ ലംഘിക്കുകയും തൊഴിലാളികൾക്ക്​ വേണ്ട സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാത്തതിൻെറയും പേരിലാണ്​ ഇവർ കുറ്റക്കാരായത്​. മൂന്നു ദിവ​സത്തേക്ക്​ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചശേഷം ​ജോലി തുടരാൻ അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു​. വേ​ണ്ട മുൻകരുതലുകളില്ലാത്തതിൻെറ പേരിൽ ജൂണിൽ 232 കമ്പനികൾക്കെതിരെ ശിക്ഷാമാർഗങ്ങൾ സ്വീകരിച്ചിരുന്നു.

നിലവിൽ ജൂൺ ഒന്ന്​ മുതൽ സെപ്​റ്റംബർ 15വരെ വേനൽക്കാലത്ത്​ പകൽ 10നും 3.30നുമിടയിൽ ​തുറസ്സായ സ്​ഥലങ്ങൾ, വർക്​ സൈറ്റുകൾ എന്നിവിടങ്ങളിൽ തൊഴിലാളികളെ കൊണ്ട്​ ജോലിചെയ്യിക്കരുത്​ എന്നാണ്​ ചട്ടം. ഇതിനു പുറമെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാനും നിർദേശമുണ്ട്​. തൊഴിലാളികളുടെ ജോലിസമയങ്ങൾ രേഖപ്പെടുത്തിയ പട്ടിക ലേബർ ഇൻസ്​പെക്​ടർക്ക്​ പരിശോധനാവേളയിൽ കാണാൻ കൂടി കഴിയുന്നവിധത്തിൽ സൈറ്റുകളിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രാലയത്തിൻെറ നി​ർദേശമുണ്ട്​.

സൈറ്റുകളിൽ സൗജന്യ കുടിവെള്ളം ഉറപ്പാക്കുക, വിശ്രമിക്കാനുള്ള സ്​ഥലം, കനത്ത ചൂടിൽനിന്ന്​ സംരക്ഷണം നൽകുന്ന വസ്​ത്രങ്ങളും സംവിധാനങ്ങളും ഒരുക്കുക തുടങ്ങിയ ചുമതലകളും കരാർ കമ്പനികൾക്കുണ്ട്​. 

Tags:    
News Summary - Labor Violation: Action taken against 106 companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.