പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്, ഖ​ത്ത​ർ അം​ബാ​സ​ഡ​ർ

അ​ലി അ​ബ്ദു​ല്ല അ​ൽ മ​ഹ്മൂ​ദി​നൊ​പ്പം

ഖത്തർ ലോകകപ്പിലേക്ക് കുവൈത്ത് പ്രധാനമന്ത്രിക്ക് ക്ഷണം

കുവൈത്ത് സിറ്റി: ഖത്തറിൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പിലേക്ക് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് ക്ഷണം. സെയ്ഫ് പാലസിലെത്തിയ ഖത്തർ അംബാസഡർ അലി അബ്ദുല്ല അൽ മഹ്മൂദ് ഔദ്യോഗിക ക്ഷണക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.

ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ അൽ താനിയുടെ പേരിലുള്ളതാണ് ക്ഷണം. പ്രധാനമന്ത്രിയുടെ ദിവാൻ അണ്ടർ സെക്രട്ടറി ശൈഖ് ഖാലിദ് തലാൽ അൽ ഖാലിദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടർ ഹമദ് ബദർ അൽ അമർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 

Tags:    
News Summary - Kuwait Prime Minister invited to Qatar World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.