ദോഹ: കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം ഏെറ്റടുക്കാൻ തനിക്ക് താൽപ്പര്യമില്ലാത്തത് പ്രതിപക്ഷനേതാവ് സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതിെൻറ കാരണമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്നത് കൊണ്ടാണന്ന് മുൻ മുഖ്യമന്ത്രിയും േകാൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പറഞ്ഞു. ഇൻകാസിെൻറ കുടുംബ സംഗമത്തിൽ സംബന്ധിക്കാൻ ദോഹയിൽ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തതിെൻറ അടിസ്ഥാനത്തിലാണ് താൻ പ്രതിപക്ഷ നേതാവ് സ്ഥാനം േവണ്ടായെന്ന് തീരുമാനിച്ചത്. ആ നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളത്. അേദ്ദഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ മതിയായ നേതാക്കൾ ഉള്ള പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ വിഷയങ്ങളിൽ കൂടുതൽ ചർച്ച ചെേയ്യണ്ട വിഷയങ്ങൾ ഇൗ സന്ദർശനത്തിൽ ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യൻ അംബാസഡർ പി.കുമരനെ സന്ദർശിച്ചപ്പോൾ പുതിയ എംബസി കെട്ടിടം സ്ഥാപിച്ചതിലെ ദൂരക്കൂടുതൽ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിനും ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണ്. എന്നാൽ മൂന്ന് വർഷത്തേക്കുള്ള കരാർ ഉള്ളതിനാൽ പെെട്ടന്ന് തീരുമാനമെടുക്കുന്നതിലെ പ്രയാസം അംബാസഡർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള ഗവൺമെൻറിനെ കുറിച്ച് ജനങ്ങളാണ് അഭിപ്രായം പറയേണ്ടതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
മലപ്പുറം തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണത്തിെൻറ വിലയിരുത്തലാകും എന്ന് പറഞ്ഞ് നേരിട്ടവർക്ക് നിയമസഭാ ഇലക്ഷനിൽ കിട്ടിയതിനെക്കാൾ കുറവ് വോട്ടാണ് അവിടെ കിട്ടിയതെന്ന് ഒാർക്കണം. പ്രവാസികളോടുള്ള കേരള ഗവൺമെൻറിെൻറ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാ കാര്യത്തിലും അവർ കാട്ടുന്ന അവഗണന പ്രവാസികളോടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് എതിരെ ദേശീയ അടിസ്ഥാനത്തിൽ എല്ലാ കക്ഷികളും ഒരമിക്കണമെന്നുള്ളതാണ് തങ്ങളുടെ പാർട്ടിയുടെ നിലപാടെന്നും എന്നാൽ സി.പി.എമ്മിന് ഇക്കാര്യത്തിൽ ആത്മാർത്ഥത ഇല്ലെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
എന്നാൽ ബി.െജ.പിയാണ് മുഖ്യശത്രുവെന്നും അവർ പറഞ്ഞ് നടപ്പുണ്ട്. എയർ കേരള വിഷയത്തിൽ കേന്ദ്രസർക്കാർ നിയമങ്ങൾ പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍, ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പുറായില്‍, കോഴിക്കോട് ഡി സി സി മുന്‍ പ്രസിഡന്റ് കെ സി അബു എന്നിവരും മുന്‍മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.