ദോഹ: ഖത്തറിൽ നിന്നും പുറപ്പെട്ട ആദ്യവിമാനം കൊച്ചി നെടുമ്പാശേരി വിമാനത്തിൽ ഇറങ്ങി. യാത്രക്കിടെ രണ്ട് ഗർഭിണികൾക്ക് ദോഹാസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ട്. ഇവരെ അറൈവൽ കേന്ദ്രത്തിൽ ഡോക്ടർമാർ പരിശോധിച്ച് സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ത്യൻ സമയം 1.57നാണ് വിമാനം ലാൻറ് ചെയ്തത്. കോവിഡിൻെറ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെയും വഹിച്ചുള്ള ഖത്തറിൽ നിന്നുള്ള ആദ്യവിമാനം ശനിയാഴ്ച വൈകുന്നേരം 7.05നാണ് ദോഹ ഹമദ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. എയർ എന്ത്യയുടെ 1x476 വിമാനത്തിൽ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ആദ്യയാത്രക്കാരിൽ ഗർഭിണികൾ, കുട്ടികൾ, കൈകുഞ്ഞുങ്ങൾ, അടിയന്തരചികിൽസ ആവശ്യമുള്ളവർ, പ്രായമായവർ, േജാലി നഷ്ടപ്പെട്ടവർ, നാട്ടിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾ, വിവിധപ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾ, സന്ദർശകവിസയിലെത്തി കുടുങ്ങിപ്പോയവർ, വിദ്യർഥികൾ എന്നിവരാണുണ്ടായിരുന്നത്. മേയ് പത്തിന് രണ്ടാം വിമാനം ൈവകുന്നേരം 3.15ന് തിരുവനന്തപുരത്തേക്കുമുണ്ട്. ഇതിലേക്കുള്ള 200 പേരുടെ ടിക്കറ്റുകൾ നേരത്തേ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.