കെ.എം.സി.സി ഖത്തർ ഹെൽത്ത് വിങ് ലോഞ്ചിങ് സെഷൻ ‘മി ഡിസൈൻ’ ചടങ്ങിൽ കർമപദ്ധതി സംസ്ഥാന നേതാക്കൾ പ്രകാശനം ചെയ്യുന്നു
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ കീഴ്ഘടകമായ ഹെൽത്ത് വിങ്ങിന്റെ പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കമായി. ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച ‘മി ഡിസൈൻ’ ലോഞ്ചിങ് സെഷൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് വിങ് ചെയർമാൻ ഡോ. ഷഫീക് താപ്പി അധ്യക്ഷതവഹിച്ചു. ലോഗോ ലോഞ്ചിങ് ഹമദ് ജനറൽ ആശുപത്രി നെഫ്രോളജി സീനിയർ കൺസൾട്ടന്റും ഡെപ്യൂട്ടി ചീഫുമായ ഡോ. മുഹമ്മദ് അൽ കഅബി നിർവഹിച്ചു. കെ.എം.സി.സി ഹെൽത്ത് വിങ് നടപ്പാക്കുന്ന പദ്ധതികൾ ശ്ലാഘനീയമാണെന്നും ഈ പ്രവർത്തനങ്ങൾക്ക് ഹമദ് ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം. ഹുസൈൻ, സെക്രട്ടറി ഷംസുദ്ദീൻ വാണിമേൽ, ഡോ. മോഹൻ തോമസ്, അഷ്റഫ് വെൽകെയർ, പാനൂർ മുനിസിപ്പൽ ചെയർമാൻ നാസർ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ്.എ.എം. ബഷീർ, വൈസ് ചെയർമാന്മാരായ പി.വി. മുഹമ്മദ് മൗലവി, സി.വി. ഖാലിദ്, ഐ.ഡി.സി പ്രസിഡന്റ് ഡോ. സൈബു, റാഹ ഹെൽത്ത് കെയർ ഡയറക്ടർ അർഷാദ് അൻസാരി, അഷ്റഫ് സഫ വാട്ടർ, അഷ്റഫ് വെൽകെയർ, അബീർ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ മിത്ലാജ്, ഫിസിയോതെറപ്പി അസോസിയേഷൻ പ്രസിഡന്റ് ഷാഫി തുടങ്ങിയവർ സന്നിഹിതരായിരുന്നു.ഹെൽത്ത് വിങ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് അക്ബർ ടി.പി, ഡോ. നവാസ്, ഡോ. ഫാസിൽ, ഡോ. ഫർഹാൻ, ബാസിത്, നബീൽ, ജബ്ബാർ, ഷഹസാദ് എന്നിവർ വിശദീകരിച്ചു. കെ.എം.സി.സി ഖത്തർ സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികൾ, സബ്കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. നബീൽ ശരീഫ് ദാർ ഖിറാഅത്തും ഹെൽത്ത് വിങ് ജനറൽ കൺവീനർ ലുത്ത്ഫി കലമ്പൻ സ്വഗതവും വൈസ് ചെയർമാൻ സുഹൈൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.