കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ‘സി​ഗ്നേ​ച്ച​ർ’ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പി​ൽ ഡോ. ​സു​ലൈ​മാ​ൻ മേ​ൽ​പ​ത്തൂ​ർ സം​സാ​രി​ക്കു​ന്നു

കെ.​എം.​സി.​സി ‘സി​ഗ്നേ​ച്ച​ർ’ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സ​മാ​പി​ച്ചു

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘സി​ഗ്നേ​ച്ച​ർ’ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സ​മാ​പി​ച്ചു. വ​ക്റ അ​ല്‍ മി​ഷാ​ഫി​ലെ പൊ​ഡാ​ര്‍ പേ​ള്‍ സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ സം​സ്ഥാ​ന കൗ​ൺ​സി​ല​ർ​മാ​ർ, ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ, മ​ണ്ഡ​ലം, സം​സ്ഥാ​ന വി​ങ്ങു​ക​ളു​ടെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​തി​നി​ധി​ക​ളാ​യി.

ഉ​ദ്‌​ഘാ​ട​ന സെ​ഷ​നി​ൽ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ബ്ദു​ല്‍ സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി ആ​ക്ടി​ങ് ചെ​യ​ർ​മാ​ന്‍ എ​സ്.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സൈ​നു​ല്‍ ആ​ബി​ദീ​ന്‍ സ​ഫാ​രി ആ​ശം​സ നേ​ർ​ന്നു. ഇ​സ്മാ​യി​ൽ ഹു​ദ​വി ഖി​റാ​അ​ത്ത് ന​ട​ത്തി.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ പി.​എ​സ്.​എം. ഹു​സൈ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. മാ​തൃ​ക​യും കാ​ഴ്ച​പ്പാ​ടു​മു​ള്ള നേ​തൃ​ത്വം, ന​വ​യു​ഗ​ത്തി​ൽ നേ​തൃ​ത്വ​ത്തെ മി​ക​വു​റ്റ​താ​ക്കു​ക, പാ​ർ​ട്ടി പാ​ര​മ്പ​ര്യം, വ​ർ​ത്ത​മാ​നം എ​ന്നി​ങ്ങ​നെ വി​വി​ധ സെ​ഷ​നു​ക​ളി​ൽ ഡോ. ​സു​ലൈ​മാ​ൻ മേ​ൽ​പ​ത്തൂ​ർ, ഡോ. ​ഇ​സ്മാ​യി​ൽ മ​രി​തേ​രി, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി.​പി. സൈ​ത​ല​വി എ​ന്നി​വ​ർ പ്ര​തി​നി​ധി​ക​ളു​മാ​യി സം​വ​ദി​ച്ചു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ ബാ​ബു വ​ട​ക​ര, റ​ഹീം പാ​ക്ക​ഞ്ഞി, ടി.​ടി.​കെ ബ​ഷീ​ർ, സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, അ​ബൂ​ബ​ക്ക​ർ പു​തു​ക്കു​ടി, അ​ജ്മ​ൽ ന​ബീ​ൽ, അ​ശ്റ​ഫ് ആ​റ​ളം, താ​ഹി​ർ താ​ഹാ കു​ട്ടി, വി.​ടി.​എം. സ്വാ​ദി​ഖ്, സ​ൽ​മാ​ൻ എ​ള​യ​ടം, ഷ​മീ​ർ പ​ട്ടാ​മ്പി, ഫൈ​സ​ല്‍ മാ​സ്റ്റ​ർ കേ​ളോ​ത്ത്, ശം​സു​ദ്ദീ​ന്‍ വാ​ണി​മേ​ല്‍ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - KMCC concludes Signature Leadership Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.