കളിയഴകിന് മിഴിതുറന്നു: ഖിഫ് ഫുട്ബാൾ മേളക്ക് ഔപചാരിക തുടക്കം

ദോഹ: കാല്‍പന്തഴകി​​​െൻറ നക്ഷത്രവിരുന്നൊരുക്കി വര്‍ണ വസന്തത്തില്‍ വിരിഞ്ഞ 12ാമത്​ ഖിഫ് ഇന്ത്യന്‍ ഫുട്ബാള്‍ മേളക്ക് ഔപചാരിക തുടക്കം. വിവിധ സാംസ്‌കാരിക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്ര ഇന്തോ അറബ് സംസ്‌കാരങ്ങളുടേയും സംഗമ വേദിയായി. നാടന്‍കലകളുടേയും പഞ്ചവാദ്യത്തി​​​െൻറയും സൂഫി തനൂര നൃത്തനൃത്യങ്ങളും എല്‍.ഇ.ഡി. പോയ് നൃത്തത്തി​​​െൻറയും അകമ്പടിയോടെ നടന്ന ഉദ്ഘാടന ചടങ്ങ് ഖത്തറിലെ പ്രവാസികള്‍ക്ക് വേറിട്ടൊരുനുഭവമായി.സിറ്റി എക്‌സ്‌ചേഞ്ച് സി.ഇ.ഒ. ഷറഫ് പി. ഹമീദ് ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഖിഫ്​ പ്രസിഡൻറ്​ കെ. മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. 2022 ഖത്തര്‍ ലോകകപ്പിന് സ്വാഗതമോതി അലി ഇൻറര്‍നാഷണല്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടന്ന സീയു ഇന്‍ 2022 എന്ന പരിപാടി നടത്തി.


പ്രളയദുരന്തത്തെ അതിജീവിക്കുന്നതിന്​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഐ.സി.ബി.എഫ്. പ്രസിഡൻറ്​ ഡേവിഡ് എളക്കൂളത്തൂരിന് കൈമാറി. ഒളിമ്പ്യൻ ഇര്‍ഫാന്‍, ക്യു.എഫ്.എ. കോംപറ്റീഷന്‍ ഡിപ്പാര്‍ട്ട്‌മ​​െൻറ്​ മേധാവി ഹുസൈൻ അല്‍ ഷര്‍ഷാനി, ക്യു.എഫ്.എ. മാര്‍ക്കറ്റിംഗ് & ലോംജിസ്​റ്റിക് ഓഫീസര്‍ മുഹമ്മദ് ഹാഷിം, ക്യു.എഫ്.എ. കോംപറ്റീഷന്‍ ഡിപ്പാര്‍ട്ട്‌മ​​െൻറിലെ ഫഹദ് റാഷിദ്, സന്തോഷ് പാലി, കെ.എം.സി.സി. ആള്‍ ഇന്ത്യ പ്രസിഡൻറ്​ നൗഷാദ്, ഉമ്മര്‍ കുട്ടി (ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സ​​െൻറര്‍), അബ്​ദുല്‍ കരീം (ടീം ടൈം), ദോഹ സ്​റ്റേഡിയം ഡയറക്​ടറ മന്‍സൂര്‍ ബിന്‍ അമാന്‍ അല്‍ അലി, വിവിധ സാംസ്‌കാരിക കൂട്ടായ്മകളുടെ പ്രതിനിധികളായ ഷഫീര്‍, ടി.പി.അക്ബര്‍ വാഴക്കാട്, നജീബ് വോളിഖ്, ഇമാല്‍കോ എം.ഡി. അബൂബക്കര്‍, നാദിര്‍ മുഹമ്മദ് ഈസ (അലി ഇ്ന്റര്‍നാഷണല്‍), അബ്​ദുല്‍ ജബ്ബാര്‍ (അല്‍അനീസ്) തുടങ്ങിയവര്‍ സംബന്ധിച്ചു.


ഖിഫ് പ്രൊട്ടോകോള്‍ മേധാവി ഹുസൈൻ കടന്നമണ്ണ പരിപാടികള്‍ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഹൈദരലി സ്വാഗതവും സെക്രട്ടറി ഷമീന്‍ നന്ദിയും പറഞ്ഞു. ആദ്യത്തെ മത്സരത്തില്‍ യു.ഇ.എ.ക്യു. എറണാകുളം കെ.എം.സി.സി. കണ്ണൂരിനെ മറുപടിയില്ലാത്ത ആറുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ യൂനിക് കണ്ണൂരിനെ ദിവാ കാസര്‍കോട് 3-1ന് പരാജയപ്പെടുത്തി.

Tags:    
News Summary - kif footbal mela-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.