ഖത്തർ: മലയാളി സാമൂഹ്യ പ്രവർത്തകൻ ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊച്ചി എടപ്പള്ളി സ്വദേശിയും തിരുവനന്തപുരം ശ്രീകാര്യത്ത് താമസക്കാരനുമായ വലിയവീട് കുഞ്ഞാലിയാണ് മരിച്ചത് . 50 വയസ്സായിരുന്നു. കൾച്ചറൽ ഫോറം തിരുവന്തപുരം ജില്ലാ വൈസ് പ്രസിഡൻറും സി.ഐ.സി റയ്യാൻ സോൺ ട്രഷററുമായിരുന്നു . ഭാര്യയും 2 മക്കളുമുണ്ട് .
ഖത്തറിലെ സൗത്ത് കേരള എക്സ്പാറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറ് , ജീവകാരുണ്യ രംഗത്ത് തിരുവനന്തപുരം അഭയകേന്ദ്രം ഖത്തർ ചീഫ് കോർഡിനേറ്റർ , സാന്ത്വനം കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ച് വരികയായിരുന്നു .നടപടിക്രമം പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് കൾച്ചറൽ ഫോറം ജനസേവന വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.