കൊടുവള്ളി ക്രിക്കറ്റ് ലീഗ് ജേതാക്കളായ റയ്യാൻ വാരിയേഴ്സ് ട്രോഫിയുമായി
ദോഹ: കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ കീഴിൽ നടത്തിയ കൊടുവള്ളി ക്രിക്കറ്റ് ലീഗിൽ റയ്യാൻ വാരിയേഴ്സ് ജേതാക്കളായി. ഫൈനലിൽ റോയൽസ് ഐൻ ഖാലിദിനെ ഒമ്പത് റൺസിനാണ് തോൽപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത റയ്യാൻ വാരിയേഴ്സ് 45 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഷാഫി ചേലക്കാടൻ മാൻ ഓഫ് ദി മാച്ചായി. ഹാഫിസ് ചളിക്കോട് മാൻ ഓഫ് ദി സീരീസ് പുരസ്കാരത്തിന് അർഹനായി. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.