കേരളം അത്​ഭുതപ്പെടുത്തുന്ന രീതിയിൽ മാറിക്കൊണ്ടിരിക്കുന്നു–കാസിം ഇരിക്കൂർ

ദോഹ: കേരളം വലിയ രീതിയിൽ മാറിക്കൊണ്ടിരിക്കുകയാണന്ന്​ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കെടിഡിസി ഡയറക്ടറുമായ കാസിം ഇരിക്കൂര്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ മുസ്്ലിം കള്‍ച്ചറല്‍ സ​െൻറര്‍ സംഘടിപ്പിക്കുന്ന ഇബ്്റാഹിം സുലൈമാന്‍ സേട്ട് അനുസ്മരണ സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ​ സാമൂഹികവും രാഷ്​ട്രീയവും മതപരവുമായ മാറ്റങ്ങളിലൂടെ ആശ്വാസ്യകരമല്ലാത്ത രീതിയിലും ശൈലിയിലും കേരളം മാറ്റത്തിന്​ വിധേയമായി കൊണ്ടിരിക്കുന്നു.

 മൂല്ല്യങ്ങളും നിലവാരവും നഷ്​ടമായി കൊണ്ടിരിക്കുന്നു. അസത്യം പ്രചാരണ വിഷയമായി കൊണ്ടിരിക്കുന്നു. എന്നാൽ ജനങ്ങളുടെ ജീവിത പ്രശ്​നങ്ങൾ മതിയായ ചർച്ചയാകുന്നുമില്ല. ഇങ്ങനെ പോയാൽ കുറച്ചുകാലം കഴിയു​േമ്പാൾ കേരളത്തിലേക്ക്​ പോകുന്ന പ്രവാസികൾക്ക്​ കുറച്ചുകാലം പോലും ചിലവഴിക്കാൻ ഇഷ്​ടപ്പെടാത്ത രീതിയിലുള്ള അവസ്ഥ വന്നു​േചർന്നേക്കും. ഇന്ത്യയില്‍ സാമൂഹിക മാധ്യമങ്ങൾ  ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് ഹിന്ദുത്വ ഫാസിസ്​റ്റുകളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ 16 കോടി ആളുകള്‍ക്ക് വാട്ട്സാപ്പ് ഉണ്ടെന്നാണ് കണക്ക്. ഈ സാധ്യത നുണപ്രചരണങ്ങള്‍ക്ക് വേണ്ടി സംഘപരിവാരം നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ  ഇരച്ചുകയറ്റത്തില്‍ സത്യവും മിഥ്യയും തിരിച്ചറിയാതായിട്ടുണ്ട്. ഇത്​ ആഗോള തലത്തിൽ തന്നെ നടക്കുന്നുണ്ട്​. വലതുപക്ഷത്തേക്ക്​ ചായുന്ന രീതിയിലാണ്​ ഇന്ന്​ ലോകം. ഇന്ത്യയിൽ ഇന്ന്​ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടുന്ന വിജയം ഇത്തരം പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ്​. രാജ്യത്ത്​ ടെക്സ്റ്റൈല്‍ മേഖലയും നിര്‍മാണ മേഖലയുമൊക്കെ പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലാണ്. എങ്കില്‍പ്പോലും ജനങ്ങളുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതിഷേധമോ ബദല്‍ രാഷ്​ട്രീയമോ ഉയര്‍ന്നുവരുന്നില്ലെന്നത് അദ്ഭുതകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എ.ടി.എം കൗണ്ടറുകളിൽ പണമില്ലാത്തതും ജനങ്ങൾ സാമ്പത്തിക മാന്ദ്യത്തിന്​ മുന്നിൽ പിടിച്ച്​ നിൽക്കാൻ വിഷമിക്കുന്നുണ്ട്​.

എന്നാൽ ഇതൊന്നും ചർച്ചയാകുന്നില്ല. മതത്തി​​െൻറ പേരിലുള്ള ഭിന്നിപ്പിക്കലുകൾ നടക്കു​േമ്പാൾ ജനം അടിസ്ഥാന പ്രശ്​നങ്ങളിൽ നിന്ന്​ അകന്നുപോകുകയാണ്​. അതേസമയം കേരളത്തിൽ പിണറായി അധികാരം ഏറ്റെടുത്തപ്പോൾ ജനം വൻ പ്രതീക്ഷകളോടെയാണ്​ കണ്ടത്​. എന്നാൽ ആ പ്രതീക്ഷകൾക്ക്​ ഒത്തുയരാൻ കഴിഞ്ഞിട്ടില്ല എന്നത്​ വാസ്​തവമാണ്. സർക്കാരി​​െൻറ ചെറിയ ചെറിയ വീഴ്​ച്ചകൾ പോല​ും പർവതീകരിക്കാൻ മാധ്യമങ്ങളിൽ ശ്രമങ്ങൾ നടക്കുന്നു. ജനോപകരമായ പല പ്രവർത്തനങ്ങളിലും സർക്കാരിൽ നിന്നും ഉണ്ടായിട്ടുണ്ട്​. ടൂറിസം രംഗത്ത്​ വിദേശികളെ കേരളത്തിലേക്ക്​ കാര്യമായി കൊണ്ടുവരിക എന്നതിന്​ മുൻഗണന കൊടുക്കുന്നുണ്ട്​. ടൂറിസം രംഗത്ത് കേരളത്തെ ശരിയായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കെടിഡിസി ഇക്കാര്യത്തില്‍ ആവുന്നത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ടൂറിസം മേഖലയില്‍ മലബാറിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അറബ് ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍, മലയാളികളുടെ ശുചിത്വമില്ലായ്മയും പീഡനങ്ങളെ കുറിച്ച് നിരന്തരം വരുന്ന വാര്‍ത്തകളുമൊക്കെ ടൂറിസ്റ്റുകളെ അകറ്റുന്നുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്യാതെയുള്ള ടൂറിസം വികസനമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐഎന്‍എല്‍ കോഴിക്കോട് ജില്ലാ ട്രഷറര്‍ മുക്കോലക്കല്‍ ഹംസ, ഐഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂര്‍, ജനറല്‍ സെക്രട്ടറി നൗഷിര്‍ ടി ടി, വൈസ് പ്രസിഡന്റ് ബഷീര്‍ പി നന്തി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    
News Summary - kassim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.