ദോഹ: കാസർകോടിെൻറ വികസനത്തിന് എറ്റവും മുന്നിൽ നിന്ന് പ്രവർത്തിച്ച രണ്ടു വികസന ശിൽപികളെയാണ് നഷ്ടമായതെന്ന് ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ പറഞ്ഞു. കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ചെർക്കളം അബ്ദുല്ല, പി.ബി അബ്ദുൽ റസാഖ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി മത ഭാഷകൾക്ക് അതീതമായി മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ച നേതാക്കളെയാണ് നഷ്ടമായതെന്ന് അനുശോചന സമ്മേളനത്തിൽ സംസാരിച്ചവർ വ്യക്തമാക്കി.
പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ് ബഷീർ മജൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ലുക്മാൻ തളങ്കര, ജനറൽ സെക്രട്ടറി സാദിഖ് പാക്യാര, ജില്ല വൈസ് പ്രസിഡൻറ് ഹാരിസ് എരിയാൽ, കെ.എം.സി.സി നേതാക്കളായ ബി.എം. ബാവാഹാജി, ബഷീർ ചെർക്കള, ഡിസ് അബ്ദുല്ല, ജാഫർ കല്ലങ്കാടി, നവാസ് ആസാദ് നഗർ, സഫ്‌വാൻ കുന്നിൽ, കെ.ബി റഫീഖ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽറഹ്മാൻ എരിയാൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.