Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: ദീർഘകാലമായി ഖത്തറിൽ ജോലി ചെയ്ത് വരികയായിരുന്ന കണ്ണൂർ ഒളവിലം സ്വദേശി ചാത്തോത്ത് നാസർ (51) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ബുധനാഴ്ച രാവിലെ സനയ്യ 38 സ്ട്രീറ്റിലെ കഫ്റ്റീരിയയിൽ ജോലിക്കെത്തിയിരുന്നു. തുർന്ന് താമസ സ്ഥലത്തേക്ക് പോയ ശേഷം, കുഴഞ്ഞു വീണു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.
അഴിയൂർ എലിഫൻറ് റോഡിൽ പുതിയ പുരയിൽ കോട്ടിക്കേല്ലം ഷക്കീലയാണ് ഭാര്യ. മക്കൾ സഹല, ഷുഹൈബ്, നുസൈർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒളവിലം മോന്താൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.