ദോഹ: കേരളത്തിന്റെ തനത് ദൃശ്യകലാരൂപമായ കഥകളി പൂർണമായി അരങ്ങിൽ അവതരിപ്പിക്കുന്നു. ഖത്തർ ഫൺഡേ ക്ലബും ഇന്ത്യൻ കൾചറൽ സെന്ററും അങ്കമാലി കഥകളി ക്ലബിന്റെയും സഹകരണത്തോടെ ഡിസംബർ നാലിന് രാത്രി ഏഴു മുതൽ ഐ.സി.സി അശോകഹാളിൽ പരിപാടി സംഘടിപ്പിക്കും.
കഥകളി പ്രേമികൾക്കും, പുതിയ തലമുറയിലുള്ളവൾക്കും കഥകളി കലാരൂപത്തെ ആസ്വദിക്കാനും അടുത്തറിയാനുമായുള്ള അവസരമാണ് പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്. ‘കല്യാണ സൗഗന്ധികം’ എന്ന കഥയുമായി കഥകളിയിൽ പ്രാവീണ്യം നേടിയ അങ്കമാലി കഥകളി ക്ലബിന്റെ പ്രശസ്തരായ പത്തിലേറെ കലാകാരന്മാർ അരങ്ങിലും പിന്നണിയിലുമായി അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.