ദോഹ: മംഗലാപുരത്തെ പ്രമുഖ നോൺെവജിറ്റേറിയൻ റെസ്റ്റോറൻറ് ഗ്രൂപ്പായ കൈരളി റെസ്റ്റോറൻറ് ദോഹയിലും.
നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, തന്തൂരി, ചൈനീസ്, മംഗളൂർ വിഭവങ്ങൾക്ക് പേര് കേട്ട റെസ്േറ്റാറൻറ് ആണ് കൈരളി. 2000 നവംബർ ഒമ്പതിനാണ് കൈരളി പ്രവർത്തനം തുടങ്ങിയത്. ദോഹയിൽ ‘കൈരളി അൽ തനൂർ’ എന്ന പേരിലാണ് പുതിയ റസ്റ്റോറൻറ് തുടങ്ങുന്നതെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒൗദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 20ന് വൈകുന്നേരം 6.30ന് നടക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ രുചിഭേദങ്ങൾ കൈരളി റെസ്േറ്റാറൻറിെൻറ രീതിയിൽ നൽകുകയാണ് ലക്ഷ്യം. സൽവാ റോഡിൽ മിഡ്മാക്ക് റൗണ്ട് എബൗട്ടിന് സമീപമാണ് സ്ഥാപനം.
ദോഹയിലെ മധ്യഭാഗത്തായതിനാൽ ഏത് ഭാഗത്തുള്ളവർക്കും എളുപ്പത്തിൽ എത്താൻ കഴിയും.
നൂറുപേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ‘കൈരളി അൽ തനൂർ’ റെസ്റ്റോറൻറിൽ ഉണ്ട്. വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും നടക്കുന്ന വിവിധ പാർട്ടികൾക്ക് ഭക്ഷണം തയാറാക്കി നൽകാൻ വിദഗ്ധ കാറ്ററിങ് സംഘവും ഉണ്ട്. ഷെഫുമാർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇതിനാൽ തന്നെ വിവിധ ഭക്ഷണ വിഭവങ്ങൾ തനത്രുചിയിൽ ഉപഭോക്താക്കൾക്ക് നൽകാൻ എളുപ്പത്തിൽ സാധിക്കുന്നു. നൂതനമായ രീതിയിലാണ് റെസ്റ്റോറൻറിെൻറ അടുക്കള തയാറാക്കിയിരിക്കുന്നത്. ദോഹയിൽ ഹോട്ടൽ റെസ്റ്റോറൻറ് രംഗത്ത് പ്രവർത്തിക്കുന്ന പ്രധാനസ്ഥാപനങ്ങളുടെ അനുഭവസമ്പത്തും ഉപയോഗപ്പെടുത്തുന്നുണ്ട്. ഫൗണ്ടർ–ചീഫ് ഫുഡ് ആർക്കിടെക് റഷാദ് റഹീം, ഫുഡ്വർക്സ് ഫൗണ്ടർ ഷാഫി ഫൈസൽ, കരീം എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.