ദോഹ: ഖത്തറിലെ കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം അപ്ലിയൻസ് രംഗത്തെ പ്രമുഖരായ ജംബോ ഇലക്ട്രോണിക്സ് മെഗാ പ്രമോഷൻ ആരംഭിച്ചു. നവംബർ 15 വരെ പ്രമോഷൻ നീണ്ടുനിൽക്കും. അവിശ്വസനീയമായ ഓഫറുകൾ, എക്സ് ക്ലൂസിവ് ഗിഫ്റ്റ് വൗച്ചറുകൾ, ഷോപ്പിങ് ആനുകൂല്യങ്ങൾ എന്നിവയിലൂടെ ഈ പ്രമോഷൻ കാമ്പയിനിൽ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയതും മികച്ചതുമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സ്വന്തമാക്കാം. സാങ്കേതികവിദ്യ ദൈനംദിന ജീവിതത്തെ പുനർനിർവചിക്കുന്ന കാലഘട്ടത്തിൽ ഏറ്റവും മികച്ചതും ഉയർന്ന പ്രകടനശേഷിയുള്ളതുമായ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ജംബോ പ്രതിജ്ഞാബദ്ധമാണ്.
എൽ.ജി, ജെ.ബി.എൽ തുടങ്ങിയ ബ്രാൻഡുകളുടെ പ്രീമിയം ഇലക്ട്രോണിക്സുകൾക്കും ഹോം അപ്ലയൻസുകൾക്കും 25 ശതമാനം വരെ കിഴിവ് മെഗാ പ്രമോഷനിൽ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം 500 ഖത്തർ റിയാലിൽ കൂടുതൽ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളിലൂടെ ആകർഷകമായ സമ്മാനങ്ങളും നിരവധി റിവാർഡുകളും സ്വന്തമാക്കാം.
അതിശയകരമായ കിഴിവുകൾക്കുപുറമെ, ഇലക്ട്രോണിക്സിനും അപ്ലയൻസുകൾക്കും മൂന്നു വർഷം വരെ വാറന്റി ലഭ്യമാണ്. ഇത് ദീർഘകാല സംരക്ഷണവും വിശ്വാസ്യതയും ഉറപ്പാക്കുന്നു. പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് 12 മാസം വരെയുള്ള തവണവ്യവസ്ഥകളും ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് അസാധാരണമായ മൂല്യവും സാങ്കേതിക മികവും എത്തിക്കാനുള്ള ഞങ്ങളുടെ ദൗത്യം ജംബോ മെഗാ പ്രമോഷനിലൂടെ തുടരുകയാണെന്ന് ജംബോ ഇലക്ട്രോണിക്സ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാജിദ് ജാസിം മുഹമ്മദ് സുലൈമാൻ പറഞ്ഞു. നാല് പതിറ്റാണ്ടിലേറെയായി ഖത്തറിലെ ജനങ്ങളുടെ വിശ്വാസം നേടിയ ജംബോ, ഗുണമേന്മ, ഉപഭോക്തൃ സംതൃപ്തി എന്നിവയുടെ പര്യായമാണെന്ന് ജംബോ ഇലക്ട്രോണിക്സിന്റെ ഡയറക്ടറും സി.ഇ.ഒയുമായ സി.വി. റപ്പായി അഭിപ്രായപ്പെട്ടു. ഉപഭോക്താക്കൾക്ക് ഖത്തറിലെ 13 ജംബോ ഇലക്ട്രോണിക്സ് ഔട്ട്ലറ്റുകളിലോ www.jumbosouq.com വഴിയോ ഷോപ്പിങ് നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.