Posted On
date_range Updated On
date_range ജോർദാെൻറ വിമാനവിലക്ക്: ഖത്തരി വിദ്യാർഥികളെ എത്തിക്കാൻ പ്രത്യേക വിമാനങ്ങൾ
ദോഹ: ജോര്‍ദാന്‍ ആസ്ഥാനമായ അമ്മാനിലേക്ക് രണ്ട് പ്രത്യേക വിമാനങ്ങള്‍ കൂടി അയക്കുമെന്ന ് ഖത്തര്‍ എയർവേയ്സ് അറിയിച്ചു. ജോര്‍ദാനിലെ ഖത്തരി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനാണ് വിമാനങ്ങള്‍ അയക്കുന്നത്. അമ്മാനിലെ ക്വീന്‍ അലിയ അന്താരാഷട്ര വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കുന്നതായി ജോര്‍ദാന്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ജോര്‍ദാനില്‍ നിന്നുള്ള വിമാനങ്ങളില്‍ 1600 സീറ്റുകളായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഖത്തര്‍ എയര്‍വെയ്സ് ട്വീറ്റ് ചെയ്തിരുന്നു. ജോര്‍ദാനിലെ എല്ലാ ഖത്തരി വിദ്യാര്‍ഥികളും അമ്മാനിലെ ഖത്തര്‍ എയര്‍വെയ്സ് ഓഫിസുമായി ബന്ധപ്പെടണം. അധിക ചാര്‍ജുകള്‍ ഈടാക്കാതെ മുഴുവന്‍ വിദ്യാര്‍ഥികെളയും ദോഹയിലെത്തിക്കാനാണ് വിമാനങ്ങള്‍ അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.