ദോഹ: ഗായകനും ഗിറ്റാറിസ്റ്റുമായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ടി.കെ. അബ്ദുല്ല (70 )(ഐ.വി.സി അബ്ദുല്ല) ഖത്തറില്‍ നിര്യാതനായി. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരു ന്നു. ഖബറടക്കം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടന്നു.
ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠ ന്, ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എന്‍. ബാബു രാജന് ഉള്‍പ്പെടെ പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഭാര്യ: കോഴിക്കോട് കുറ്റിച്ചിറ എറമാക്കവീട്ടില്‍ ജമീല. മക്കള്‍: ബ്രിജിറ്റ് (സീമെന്‍സ്), ഷഹീന് (ഖത്തര്‍ ഗ്യാസ്). 44 വര്‍ഷമായി ഖത്തര്‍ പ്രവാസിയായ ഐ.വി.സി സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
ഇൻറര്‍നാഷനല്‍ വിഡിയോ സെൻറര്‍ (ഐ.വി.സി) എന്ന പേരില്‍ വിഡിയോ കാസറ്റ് വ്യാപാര സ്ഥാപനം നടത്തിയിരുന്നു. ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് ഫിലിം ശേഖരമുള്ള ഖത്തറിലെ കാസറ്റ് ഷോപ്പായിരുന്നു ഇത്. പ്രവാസി ദോഹയുടെ പ്രവര്‍ത്തകനായ ഐ.വി.സിയുടെ നിര്യാണത്തില്‍ ജനറല്‍ സെക്രട്ടറി പി.എ. മുബാറക് അനുശോചിച്ചു. സഹോദരങ്ങൾ: മമ്മുട്ടി, അബ്ദുൽ കരീം, അബ്ദുൽ റഹിം, അബ്ദുൽ സലിം, മാമി, നബീസു, ഖദീജ, സുഹറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.