Posted On
date_range Updated On
date_range ഈസക്ക സ്മാരക ചാരിറ്റി ടവർ പ്രഖ്യാപനം വെള്ളിയാഴ്ച
ദോഹ: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ഖത്തറിലെ കല-കയിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന കെ.എം.സി.സി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസയുടെ നാമധേയത്തിൽ പെരിന്തൽമണ്ണ സി.എച്ച് സെന്ററിനായി നിർമിക്കുന്ന ചാരിറ്റി ടവർ പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച ദോഹയിൽ നടക്കും.വൈകീട്ട് ഏഴിന് ഐ.സി.സി അശോകാ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംബന്ധിക്കും.മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, വിവിധ സംഘടന നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.